പത്താന്‍കോട്: സിആര്‍പിഎഫ് യൂണിഫോമിലെത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാള ക്യാമ്പിലേക്ക് ഒളിഞ്ഞു നോക്കുകയായിരുന്ന യുവതിയെ പോലീസ് പിടികൂടുകയായിരുന്നു.
40 വയസ് തോന്നിക്കുന്ന യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും യുവതി വര്‍ഷങ്ങളായി പത്താന്‍കോട്ടില്‍ താമസിച്ചു വരികയാണെന്ന് സീനിയര്‍ എസ്പി ആര്‍ കെ ബക്ഷി പറഞ്ഞു.
സൈന്യം തള്ളിയ യൂണിഫോമാണ് സ്ത്രീ ധരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ജനുവരിയില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ ഇവിടെ നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
















