Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കടുവകളെ കൂട്ടിലാക്കി പാക്കിസ്ഥാന്‍ കണക്ക് തീര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2016, 09:47 pm IST
inSports

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് രണ്ടില്‍ നടന്ന പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ ബംഗ്ലാ കടുവകളെ കൂട്ടിലടച്ചു. 55 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തപ്പോള്‍ ബംഗ്ലദേശിന്റെ മറുപടി 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സിലൊതുങ്ങി.

ലോകകപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഇതോടെ, ഏഷ്യാകപ്പില്‍ ബംഗ്ലദേശിനോടേറ്റ തോല്‍വിക്കും പാക്കിസ്ഥാന്‍ കണക്കുതീര്‍ത്തു. അര്‍ദ്ധസെഞ്ചുറി നേടിയ ഷാക്കിബ് അല്‍ ഹസനാണ് (40 പന്തില്‍ പുറത്താകാതെ 50) ബംഗ്ലദേശിന്റെ ടോപ് സ്‌കോറര്‍. പാക്കിസ്ഥാനായി 19 പന്തില്‍ 49 റണ്‍സ് നേടുകയും നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത നായകന്‍ ഷാഹിദ് അഫ്രീദിയാണ് കളിയിലെ കേമന്‍. അഫ്രീദിക്ക് പുറെമ അര്‍ദ്ധസെഞ്ചുറി നേടിയ ഓപ്പണര്‍ അഹമ്മദ് ഷഹ്‌സാദ് (39 പന്തില്‍ 52), മുഹമ്മദ് ഹഫീസ് (42 പന്തില്‍ 64) എന്നിവരുടെ മികച്ച ബാറ്റിങാണ് പാക്കിസ്ഥാന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിച്ചത്.

സ്‌കോര്‍ ചുരുക്കത്തില്‍: പാക്കിസ്ഥാന്‍ 20 ഓവറില്‍ അഞ്ചിന് 201. ബംഗ്ലദേശ് 20 ഓവറില്‍ ആറിന് 146.

ഇൗഡന്‍ ഗാര്‍ഡനില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കുന്നതില്‍ ഓപ്പണര്‍ ഷര്‍ജീല്‍ ഖാന്‍ പരാജയപ്പെട്ടു. സ്‌കോര്‍ 2.3 ഓവറില്‍ 26 റണ്‍സിലെത്തിയപ്പോള്‍ ഖാനെ അവര്‍ക്ക് നഷ്ടമായി. പത്ത് പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറുമടക്കം 18 റണ്‍സെടുത്ത ഷര്‍ജീലിനെ അരാഫത്ത് സണ്ണി ബൗള്‍ഡാക്കി. പിന്നീടെത്തിയവരില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായ ഉമര്‍ അക്മലൊഴികെയുള്ളവര്‍ ടോപ് ഗിയറില്‍ ബാറ്റ് വീശിയതോടെ പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങി.

മികച്ച കൂട്ടുകെട്ടുകള്‍ തീര്‍ക്കുന്നതില്‍ വിജയം കണ്ട പാക്ക് ബാറ്റ്‌സ്മാന്‍മാര്‍ നിഷ്പ്രയാസമാണ് വന്‍ സ്‌കോറിലേക്ക് കുതിച്ചത്. രണ്ടാം വിക്കറ്റില്‍ മുഹമ്മദ് ഹഫീസും അഹമ്മദ് ഷെഹ്‌സാദും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 95 റണ്‍സാണ് പാക്ക് ഇന്നിങ്‌സിന് കരുത്തരായത്. സ്‌കോര്‍ 121-ല്‍ എത്തിയപ്പോള്‍ ഷെഹ്‌സാദ് 39 പന്തില്‍ എട്ടു ബൗണ്ടറികളോടെ 52 റണ്‍സെടുത്ത് സാബിര്‍ റഹ്മാന്റെ പന്തില്‍ മഹ്മദുള്ളക്ക് ക്യാച്ച് നല്‍കി പുറത്തായി.

സ്‌കോര്‍ 163-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റം വീണു. 42 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്‌സുമുള്‍പ്പെടെ 64 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിനെ അരാഫത്ത് സണ്ണിയുടെ പന്തില്‍ സൗമ്യ സര്‍ക്കാര്‍ പിടികൂടി. പിന്നീട് അഫ്രീദിയുടെ വെടിക്കെട്ടായിരുന്നു. ഇതിനിടെ സ്‌കോര്‍ 175-ല്‍ എത്തിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ ഉമര്‍ അക്മലിനെ തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ഷാക്കിബ് അല്‍ ഹസ്സന്‍ പിടികൂടി.ബംഗ്ല ബൗളര്‍മാര്‍ക്കെതിരെ കടന്നാക്രമണം നടത്തിയ അഫ്രീദി 19 പന്തില്‍ നിന്ന് നാല് വീതം ബൗണ്ടറിയും സിക്‌സറുമടക്കം 49 റണ്‍സെടുത്തു. അവസാന ഓവറിലെ നാലാം പന്തില്‍ തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ മഹ്മദുള്ളക്ക് ക്യാച്ച് നല്‍കിയാണ് അഫ്രീദി മടങ്ങിയത്.

ശുഐബ് മാലിക്ക് 9 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ 15 റണ്‍സുമായും ഇമാദ് വാസിം റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി തസ്‌കിന്‍ അഹമ്മദും അരാഫത്ത് സണ്ണിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.

കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ റണ്ണൊന്നുമെടുക്കാതെ സൗമ്യ സര്‍ക്കാരിനെ മുഹമ്മദ് ആമിര്‍ ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ തമിം ഇഖ്ബാലും (24) സാബിര്‍റഹ്മാനും (25) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സ്‌കോര്‍ 44-ല്‍ എത്തിയപ്പോള്‍ സാബിറിനെ അഫ്രീദി ബൗള്‍ഡാക്കി.

അധികം കഴിയും മുന്നേ തമിം ഇഖ്ബാലിനെയും അഫ്രീദി മടക്കിയതോടെ അവര്‍ മൂന്നിന് 58 എന്ന നിലയിലായി. തുടര്‍ന്ന് പൊരുതിയത് ഷാക്കിബ് അല്‍ ഹസ്സന്‍ മാത്രം. മഹ്മദുള്ള (4), മുഷ്ഫിഖര്‍ റഹിം (18), മുഹമ്മദ് മിഥുന്‍ (2) എന്നിവരും പെട്ടെന്ന് കൂടാരം കയറിയതോടെ ബംഗ്ലാദേശ് ഇന്നിങ്‌സ് 146 റണ്‍സിലൊതുങ്ങി. പാക്കിസ്ഥാന് വേണ്ടി അഫ്രീദിക്ക് പുറമെ മുഹമ്മദ് ആമിറും രണ്ട് വിക്കറ്റ് വീഴ്‌ത്തി. ശനിയാഴ്ച ഇന്ത്യയുമായാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. 21ന് ബംഗ്ലാദേശ് ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.