Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ന്യൂസിലാന്‍ഡിന് 47 റണ്‍സ് ജയം:പുരുഷന്മാര്‍ നാണംകെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 11:03 pm IST
inSports

നാഗ്പൂര്‍: ട്വന്റി 20യില്‍ ന്യൂസിലാന്‍ഡിനോട് ജയിക്കാന്‍ ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ ടെന്നിലെ ഉദ്ഘാടന മത്സരത്തില്‍ ടീം ഇന്ത്യ ന്യൂസിലാന്‍ഡിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി. 47 റണ്‍സിന്റെ കനത്ത തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ഇതോടെ ന്യൂസിലാന്‍ഡിനോട് തുടര്‍ച്ചയായ അഞ്ചാം ട്വന്റി 20യിലും ഇന്ത്യക്ക് പരാജയം രുചിക്കാനായിരുന്നു വിധി.

ആദ്യം ബാറ്റ് ചെയ്തന്യൂസിലാന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.1 ഓവറില്‍ 79 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യന്‍ ഇന്നിങ്‌സില്‍ 30 റണ്‍സെടുത്ത നായകന്‍ ധോണി ടോപ് സ്‌കോറര്‍. കോഹ്‌ലി 23ഉം അശ്വിന്‍ പത്തും റണ്‍സെടുത്തു. നൂസിലാന്‍ഡ് സ്പിന്നര്‍മാരാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. നാല് ഓവറില്‍ 11 റണ്‍സിന് നാല് വിക്കറ്റ് വീഴ്‌ത്തിയ സാന്റ്‌നറും 18 റണ്‍സിന് മൂന്നെണ്ണം നേടിയ ഇഷ് സോധിയും മൂന്ന് ഓവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ നഥാന്‍ മക്കല്ലവും ഇന്ത്യയുടെ അന്തകര്‍. മികച്ചൊരു കൂട്ടുകെട്ടു പടുത്തുയര്‍ത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ കഴിയാതിരുന്നതാണ് കനത്ത തിരിച്ചടിയായത്.

അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മ്മ, ഒരു റണ്‍സെടുത്ത ശിഖര്‍ ധവാന്‍, ഒരു റണ്ണെടുത്ത സുരേഷ് റെയ്‌ന, നാല് റണ്ണെടുത്ത യുവരാജ്, 23 റണ്‍സെടുത്ത വിരാട് കോഹ്‌ലി, ഒരു റണ്ണെടുത്ത ഹാര്‍ദിക് പാണ്ഡ്യ, ജഡേജ (0), അശ്വിന്‍ (10), ആശിഷ് നെഹ്‌റ (0) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ സ്‌കോര്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടു. ബൗളിങ് ഓപ്പണ്‍ ചെയ്ത അശ്വിനെ സിക്‌സറടിച്ച് ഗുപ്റ്റില്‍ വരവേറ്റെങ്കിലും രണ്ടാം പന്തില്‍ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഗുപ്റ്റില്‍ മടങ്ങിയത്. അധികം കഴിഞ്ഞില്ല സ്‌കോര്‍ 13-ല്‍ എത്തിയപ്പോള്‍ 6 പന്തില്‍ നിന്ന് ഒരു സിക്‌സറടക്കം 7 റണ്‍സെടുത്ത മണ്‍റോയെ നെഹ്‌റയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ കയ്യിലൊതുക്കി. പിന്നീട് കെയ്ന്‍ വില്യംസണും കോറി ആന്‍ഡേഴ്‌സണും രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ടിനും ഏറെ ആയുസ്സുണ്ടായില്ല.

6.5 ഓവറില്‍ സ്‌കോര്‍ 35-ല്‍ എത്തിയപ്പോള്‍ 16 പന്തില്‍ നിന്ന് എട്ട് റണ്‍സെടുത്ത വില്യംസണെ സുരേഷ് റെയ്‌നയുടെ പന്തില്‍ വിക്കറ്റ് കീപ്പറും ഇന്ത്യന്‍ നായകനുമായ ധോണി സ്റ്റമ്പ് ചെയ്തു പുറത്താക്കി. തുടര്‍ന്ന് റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് ആന്‍ഡേഴ്‌സണ്‍ സ്‌കോര്‍ മുന്നോട്ടുനീക്കിയെങ്കിലും 14 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത ടെയ്‌ലര്‍ റണ്ണൗട്ടായി. സ്‌കോര്‍ നാലിന് 61. പിന്നീട് ആന്‍ഡേഴ്‌സണൊപ്പം സാന്റ്‌നര്‍ ഒത്തുചേര്‍ന്നു. ഇരുവരും സ്‌കോര്‍ 89-ല്‍ എത്തിച്ചു. എന്നാല്‍ 15.4 ഓവറില്‍ സ്‌കോര്‍ 89-ല്‍ എത്തിയപ്പോള്‍ 42 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ആന്‍ഡേഴ്‌സണെ ബുംമ്‌റ ബൗള്‍ഡാക്കി.

സ്‌കോര്‍ 98-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത സാന്റ്‌നറെ ജഡേജയുടെ പന്തില്‍ ധോണി പിടികൂടി. സ്‌കോര്‍ 114-ല്‍ എത്തിയപ്പോള്‍ 9 റണ്‍സെടുത്ത ഗ്രാന്റ് എലിയറ്റ് റണ്ണൗട്ടാവുകയും ചെയ്തു. അവസാന ഓവറില്‍ നെഹ്‌റയെ കടന്നാക്രമിച്ച ലൂക്ക് റോഞ്ചിയാണ് സ്‌കോര്‍ 126-ല്‍ എത്തിച്ചത്. റോഞ്ചി 11 പന്തില്‍ നിന്ന് രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 21 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ആശിഷ് നെഹ്‌റ, അശ്വിന്‍, ബുംമ്‌റ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

Main Article

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

Article

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

Editorial

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

Kerala

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ലോക്കല്‍ ഗുണ്ടയെ പിടിക്കാന്‍ യുദ്ധസന്നാഹം; നാണംകെട്ട് പോലീസ്; അര്‍ജുന്‍ ആയങ്കി ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവും സിപിഎം സൈബര്‍ പോരാളിയും

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം കൊല്ലം കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു

മാധ്യമ പ്രവര്‍ത്തകരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ഉചിതമായ തീരുമാനം ഉടന്‍: മുഖ്യമന്ത്രി

ജെപിഎസ്സി, ജെഎസ്എസ്സി-സിജിഎല്‍ പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച്‌

ജാര്‍ഖണ്ഡില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം കത്തുന്നു; മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ്

ബെംഗളൂരുവിൽ വന്‍ മയക്കുമരുന്നു വേട്ട; 55.80 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി, 39 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.