Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മേയറും സിപിഎമ്മും നാടകം കളിക്കുന്നു : ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2016, 10:29 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരസഭയ്‌ക്ക് മുന്നറിയിപ്പ് നല്‍കാതെ മാസ്റ്റര്‍പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു എന്നുപറഞ്ഞ് മേയറും സംഘവും നാടകം കളിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് പടിക്കല്‍ നടത്തിയ കുത്തിയിരുപ്പ് സമരം അതാണ് കാണിക്കുന്നത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള നഗരസഭ തന്നെയാണ് 2013ല്‍ മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചുവിട്ടതെന്ന സത്യം മനഃപൂര്‍വ്വം മറച്ചുവയ്‌ക്കാനാണ് മേയര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരസഭയും സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാരും അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ നഗരസഭയില്‍ ചര്‍ച്ചയ്‌ക്കുവന്നപ്പോള്‍ അതിനെതിരെ വിയോജനക്കുറിപ്പ് നല്‍കിയ ഏക രാഷ്‌ട്രീയ പാര്‍ട്ടി ബിജെപിയാണ്. രണ്ടുവര്‍ഷത്തോളം കാട്ടായിക്കോണം സമരസമിതിയും ബിജെപിയും നടത്തിയ സമരത്തെത്തുടര്‍ന്നാണ് നില്‍ക്കക്കള്ളിയില്ലാതെ നഗരസഭ യോഗം ചേര്‍ന്ന് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കേണ്ടെന്ന തീരുമാനമെടുത്തത്. സിപിഎമ്മും കോണ്‍ഗ്രസും താലോലിച്ച് കൊണ്ടുവന്ന മാസ്റ്റര്‍ പ്ലാന്‍ മനസ്സില്ലാ മനസ്സോടെ തള്ളിക്കളയേണ്ടിവന്നത് ശക്തമായ ജനകീയ സമരത്തെത്തുടര്‍ന്നാണ്. യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും മാസ്റ്റര്‍ പ്ലാന്‍ അംഗീകരിച്ചത് സിപിഎമ്മിന്റെ മൗനാനുവാദത്തോടെയാണ്. ഇതിന്റെ തെളിവാണ് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കുന്നതിനെതിരെ ബിജെപി കാട്ടായിക്കോണത്ത് നടത്തിയ പ്രതിഷേധ സമരത്തെ യാതൊരു പ്രകോപനവുമില്ലാതെ സിപിഎമ്മുകാര്‍ ആക്രമിച്ചതിലൂടെ വ്യക്തമാവുന്നത്. സിപിഎം മാസ്റ്റര്‍പ്ലാനിന് എതിരാണെങ്കില്‍ എന്തിനാണ് ഇതേ ആവശ്യം ഉന്നയിച്ച് പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു. കാട്ടായിക്കോണത്ത് സിപിഎം നടത്തിയ അക്രമത്തില്‍ നാല്‍പതോളം ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ഉള്‍പ്പെടെ ഇരുപത്തിയാറുപേര്‍ മെഡിക്കല്‍കോളേജിലും മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. പരിക്കേറ്റ അമല്‍കൃഷ്ണന്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. വാഹനഗതാഗതത്തെ തടസ്സപ്പെടുത്തുകയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടപ്പിക്കുകയോ ചെയ്തില്ല. ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ച ഹര്‍ത്താലായിരുന്നു ഇന്നലെ നടന്നതെന്ന് എസ്. സുരേഷ് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനും മേയറും നേതൃത്വം നല്‍കുന്ന ഗുണ്ടാസഘത്തെവിട്ട് കാട്ടായിക്കോണത്തെ വീണ്ടും പാര്‍ട്ടി ഗ്രാമമാക്കാം എന്ന വ്യാമോഹത്തിലാണെന്ന് അഡ്വ എസ്. സുരേഷ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

Main Article

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

Article

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

Kerala

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Entertainment

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

പുതിയ വാര്‍ത്തകള്‍

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മൂന്ന് രാശിക്കാർ വിചാരിക്കുന്നതെല്ലാം സാധിക്കും; 2026 സെപ്റ്റംബർ 26, ശനിയാഴ്ച

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.