ദമാസ്‌കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താന്‍ സിറിയയില്‍ തമ്പടിച്ചിരുന്ന റഷ്യന്‍ സൈന്യം പിന്മാറ്റം തുടങ്ങി. സിറിയയില്‍നിന്ന് സൈന്യം പിന്മാറുകയാണെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായിരുന്നു തീരുമാനം. പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു ഉത്തരവില്‍ ഒപ്പുവച്ചതോടെയാണ് സൈന്യം മടങ്ങിത്തുടങ്ങിയത്.
പ്രതിരോധ- വിദേശകാര്യമന്ത്രിമാരുമായി പുടിന്‍ നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് നടപടി. സിറിയയുടെ പ്രധാന സഖ്യകക്ഷിയാണ് റഷ്യയെങ്കിലും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതാണ് തീരുമാനത്തിനു കാരണമെന്നാണ് സൂചന. പ്രസിഡന്റ് അല്‍ ബാഷറിനെ പിന്തുണയ്‌ക്കുന്നതിനാണ് സിറിയയില്‍ റഷ്യന്‍ സൈനിക സാന്നിധ്യമെന്നാണ് പാശ്ചാത്യരാജ്യങ്ങളുടെ ആരോപണം. അതേസമയം, ഇപ്പോഴത്തെ നടപടിയെ അവര്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. കഴിഞ്ഞ സപ്തംബറിലാണ് റഷ്യന്‍ സൈന്യം സിറിയയിലെത്തിയത്.
















