തിരുവനന്തപുരം: കുട്ടികളുടെ മാനസികവും കായികവുമായ കഴിവുകളുടെ വളര്‍ച്ചയില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചിത്രം ക്രയോണ്സിന്റെ ഓഡിയോ പ്രകാശിതമായി.മന്ത്രി അനൂപ് ജേക്കബ്ബ്, ഓഡിയോ സിഡി ചിത്രത്തിന്റെ ഗാനരചയിതാവും കവിയുമായ ചുനക്കര രാമന്‍കുട്ടിക്ക് നല്കി പ്രകാശിപ്പിച്ചു.
കേരള ചലച്ചിത്രവികസന കോര്പ്പറേഷന് ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന്, ഓഡിയോ സിഡിയുടെ ആദ്യ പ്രതി സംവിധായകന് രാജസേനന് നല്കി. പ്രഥമ വില്പന എം.ജി. രാധാകൃഷ്ണന്റെ പത്നി പത്മജാ രാധാകൃഷ്ണന് നല്കി രാജസേനന് നിര്‍വ്വഹിച്ചു. ഗുരുപൂജ പുരസ്കാരം നേടിയ ചുനക്കര രാമന്‍കുട്ടിയെ രാജ്മോഹന്‍ ഉണ്ണിത്താന് ആദരിച്ചു.
ഡെസേര്‍ട്ട് ഡ്രീംസ് ഫിലിംസ്-മീഡിയ ആന്റ് ഇവന്റ്സിന്റെ ബാനറില്‍ ഡോ. ഫയാസ് അസീസും സെനീനയും ചേര്‍ന്നു നിര്‍മ്മിച്ച ക്രയോണ്‍സ് സംവിധാനം ചെയ്തിരിക്കുന്നത് സജിന്‍ലാല്‍. സംഗീതം രവി ശങ്കര്‍. ചുനക്കരയെ കൂടാതെ എം.കെ.ശ്രീകുമാര്‍, ഡോ.ഫയാസ് അസീസ് എന്നിവരും ഗാനരചന നടത്തി. ആലാപനം-രവിശങ്കര്‍, കൊല്ലം മോഹന്‍, ബേബി അപ്സര, ശിവപ്രസാദ്, ക്യാമറ-രാജീവ് വിജയ്, കഥ, തിരക്കഥ-ഡോ.ഫയാസ് അസീസ്, സംഭാഷണം-കെ.വി.അനില്‍, പി.ആര്.ഓ.-അജയ് തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: