മോസ്‌കോ: കാന്‍ഡിഡേറ്റ്‌സ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന് വീണ്ടും സമനില. മൂന്നാം റൗണ്ടില്‍ ഇറ്റലിയുടെ ഫാബിയാനോ കരൗണയുമായാണ് സമനില പാലിച്ചത്. വെള്ളക്കരുക്കളുമായി കളിച്ച ആനന്ദിന് ഈ ആനുകൂല്യം മുതലാക്കാന്‍ കഴിയാതിരുന്നതോടെ 40-ാം നീക്കത്തിനൊടുവില്‍ ഇരുവരും സമനിലക്ക് സമ്മതിക്കുകയായിരുന്നു.
ആദ്യ റൗണ്ടില്‍ ടോപോലോവിനെ പരാജയപ്പെടുത്തിയ ആനന്ദ് രണ്ടാം റൗണ്ടില്‍ ലെവോണ്‍ ആരോണിയനുമായി സമനില പാലിച്ചു. മറ്റ് മത്സരങ്ങളില്‍ ഹികാരു നകാമുറ പീറ്റര്‍ സിഡ്‌ലറുമായും അനീഷ് ഗിരി സെര്‍ജി കര്‍ജാക്കിനുമായും സമനിലയില്‍ പിരിഞ്ഞപ്പോള്‍ വാസലിന്‍ ടോപോലോവ് ലെവോണ്‍ ആരോണിയനോട് പരാജയപ്പെട്ടു. കറുത്ത കരുക്കളുമായി കളിച്ച ആരോണിയന്‍ 50- നീക്കത്തിനൊടുവിലാണ് വിജയം സ്വന്തമാക്കിയത്. വാമൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് പോയിന്റുമായി വിശ്വനാഥന്‍ ആനന്ദ് സെര്‍ജി കര്‍ജാക്കിന്‍, ലെവോണ്‍ ആരോണിയന്‍ എന്നിവര്‍ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നു.
















