പറവൂര്‍: പതിനാല് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ചേന്ദമംഗലം കിഴക്കുംപുറം ആണത്ത് പറമ്പില്‍ ജിബിന്‍ (33)നെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനാണ് ജിബിന്‍. അഞ്ച് മാസത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ പിറനാളാഘോഷത്തിന് പള്ളിത്താഴത്തുള്ള വാടക വീട്ടില്‍ ഇവര്‍ ഒത്തുകൂടിയിരുന്നു. അന്ന് രാത്രിയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതായാണ് വിവരം.
പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പിതാവ് പറവൂര്‍ പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ പനങ്ങാട്ടുള്ള തേജസ് ഹോംസ്‌റ്റേയിലേക്ക് മാറ്റി. ഇന്നലെ രാവിലെ ഇവര്‍ വാടകയ്‌ക്ക് താമസിക്കുന്ന ചേന്ദമംഗലം ശാന്തിനഗറിലെ വീട്ടിലേയ്‌ക്ക് പെണ്‍കുട്ടിയുടെ അച്ചന്‍ പുറത്ത് പോയസമയത്ത് അമ്മ തന്റെ കാമുകനെ വിളിച്ചു വരുത്തുകയായിരുന്നു. വീടിനകത്ത് അനാശാസ്യം നടക്കുന്നതായി വിവരം കിട്ടിയ നാട്ടുകാര്‍ വീട് വളയുകയും ഈ സമയം പെണ്‍കുട്ടിയുടെ അച്ചന്‍ വീട്ടില്‍ എത്തുകയും ചെയ്തു. പിന്നീട് രക്ഷപ്പെട്ട് ഓടിയ കാമുകനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രതിയുടെ അച്ചന്‍ ബേബി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകളെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ്.
















