Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെല്‍സിയുടെ കഷ്ടകാലം തീരുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2016, 10:06 pm IST
in Sports

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ പച്ചതൊട്ടുതുടങ്ങിയെങ്കിലും ഇംഗ്ലണ്ടിന് പുറത്ത് ചെല്‍സിയുടെ ഗതികേടിന് അന്ത്യമില്ല. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പാരീസ് സെന്റ് ജര്‍മനോട് പ്രീ ക്വാര്‍ട്ടറില്‍ തോറ്റതിന്റെ ക്ഷീണം മാറും മുന്‍പേ എഫ്എ കപ്പിലും നീലപ്പടയ്‌ക്ക് തിരിച്ചടി. ക്വാര്‍ട്ടറില്‍ എവര്‍ട്ടണിനോട് മടക്കമില്ലാത്ത രണ്ടു ഗോളിനു തോറ്റു ചെല്‍സി. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ എതിര്‍ താരത്തെ കടിച്ചതിന് ചുവപ്പു കാര്‍ഡ് വാങ്ങി മടങ്ങിയത് തോല്‍വിക്കിടയിലും നാണക്കേടായി ഗസ് ഹിഡിങ്കിന്റെ ശിഷ്യര്‍ക്ക്.

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിയുടെ കഥ കഴിച്ചത്. 77ാം മിനിറ്റില്‍ ചെല്‍സി പ്രതിരോധത്തെ ഒറ്റയ്‌ക്ക് നിഷ്പ്രഭമാക്കി ആദ്യം പന്ത് വലയിലെത്തിച്ചു ലുക്കാക്കു. മധ്യനിരയില്‍നിന്ന് വലതു പാര്‍ശ്വത്തിലൂടെ പന്തുമായി കുതിച്ച ലുക്കാക്കു തടയാനെത്തിയവരെ ഒന്നൊന്നായി വെട്ടിയൊഴിഞ്ഞ് ബോക്‌സ് ലൈനില്‍നിന്ന് വലയിലേക്ക് തൊടുത്തപ്പോള്‍ ചെല്‍സി ഗോളി നിസഹായന്‍. രണ്ടാം ഗോള്‍ ചെല്‍സിയുടെ പ്രതിരോധ പിഴവിന് നേര്‍സാക്ഷ്യം.

ബാര്‍ക്ക്‌ലി മുന്‍പിലേക്ക് നീട്ടി നല്‍കിയ പന്ത് ഓഫ്‌സൈഡ് കെണിയൊരുക്കാനുള്ള എതിരാളികളുടെ ശ്രമം തകര്‍ത്ത് വലയില്‍ നിക്ഷേപിച്ചു ലുക്കാക്കു.

കളിയവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കെയാണ് ഡീഗോ കോസ്റ്റ വിവാദത്തില്‍ പെട്ടത്. എവര്‍ട്ടണിന്റെ ഗരത് ബാരിയുടെ കഴുത്തില്‍ കടിച്ച താരത്തിന് റഫറി ചുവപ്പു കാര്‍ഡ് നല്‍കി. ബാരിയുടെ കഴുത്തില്‍ കോസ്റ്റ കടിക്കുന്ന ദൃശ്യം ടെലിവിഷനില്‍ വ്യക്തമായിരുന്നു. എവര്‍ട്ടണ്‍ ആരാധകര്‍ക്കു നേരെ ആക്ഷേപകരമായ ആംഗ്യം കാണിച്ചുവെന്നും താരത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

എതിരാളിയെ കടിച്ചതിന് വിവാദത്തില്‍പ്പെടുന്ന ആദ്യ താരമൊന്നുമല്ല കോസ്റ്റ. ഉറുഗ്വെയുടെ സൂപ്പര്‍ താരം ലൂയി സുവാരസ് രണ്ടു തവണ ഇതേ കുറ്റത്തിന് ശിക്ഷയേറ്റു വാങ്ങി. ബ്രസീല്‍ ലോകകപ്പില്‍ ഇറ്റലിയുടെ ചെല്ലീനിയെ കടിച്ചതിന് വിലക്കും നേരിട്ടു സുവാരസ്.

അതേസമയം, പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍രഹിത സമനില. നോര്‍വിച്ച് സിറ്റിയാണ് മാഞ്ചസ്റ്ററിനെ കുരുക്കിയത്. ഇതോടെ ലീഗിലെ ഒന്നാം സ്ഥാനമെന്ന സ്വപ്‌നത്തിലേക്ക് ദൂരമേറി സിറ്റിക്ക്. 51 പോയിന്റുമായി മൂന്നാമത് ടീം. മറ്റു മത്സരങ്ങളില്‍ എഎഫ്‌സി ബേണ്‍മൗത്ത് 3-2ന് സ്വാന്‍സീ സിറ്റിയെ കീഴടക്കിയപ്പോള്‍, സതാംപ്ടണ്‍ 2-1ന് സ്റ്റോക്ക് സിറ്റിയെ വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് തുരങ്കപാത ദുരന്തത്തില്‍ ഇരട്ട അന്വേഷണം, പിഎസ്സി ക്രമക്കേടുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

India

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

Kerala

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.