ന്യൂദല്‍ഹി: ആര്‍എസ്എസിനെ ഐഎസ്എസ് ഭീകര സംഘടനയോടുപമിച്ച ഗുലാം നബി ആസാദിന്റെ പ്രസ്താവന ഇന്ന് പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ ബിജെപി ആലോചിക്കുന്നു. ഔദ്യോഗികമായല്ലെങ്കിലും ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് അംഗവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദിന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയുണമെന്ന ആവശ്യം ഉന്നയിക്കാനാണ് ആലോചിക്കുന്നത്.
ആസാദിന്റെ ഈ പരാമര്‍ശം അനുചിതവും അടിസ്ഥാന രഹിതവും പ്രതിഷേധാര്‍ഹവുമാണെന്ന് വ്യാപകമായി പ്രതികരണം ഉണ്ടായിരുന്നു. ആര്‍എസ്എസ് ഔദ്യോഗികമായിത്തന്നെ ഇതിനെതിരേ പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ബുദ്ധിപരമായ പാപ്പരത്തം എന്നായിരുന്നു വിമര്‍ശിച്ചത്. ഒരു മുസ്ലിം സംഘടനയുടെ വേദിയിലാണ് ആസാദ് ഈ വിവാദ പരാമര്‍ശം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: