രാമേശ്വരം: ലങ്കന്‍ നേവി 28 ഭാരത മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. കാംഗശന്‍തുറയില്‍നിന്ന് ഞായറാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
പുതുക്കോട്ട, പാമ്പന്‍, തൂത്തുക്കുടി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. ഇവരെ കങ്കസാന്തുറയിലെ നാവികസേന താവളത്തിലേയ്‌ക്ക് കൊണ്ടുപോയതായി തമിഴ്‌നാട് ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ഗോപിനാഥ് വ്യക്തമാക്കി. മൂന്നു ബോട്ടുകളും നേവി പിടിച്ചെടുത്തു.
ഈ മാസം ഇത് നാലാം തവണയാണ് ഭാരത മത്സ്യത്തൊഴിലാളികളെ ലങ്കന്‍ നേവി പിടികൂടുന്നത്. കഴിഞ്ഞ മൂന്നിന് എട്ടു പേരെയും ആറിന് 29 പേരെയും 10 ന് നാലു പേരെയും നേവി പിടികൂടിയിരുന്നു.
















