പൃഥ്വിരാജ് നായകനാകുന്ന ഡാര്‍വിന്റെ പരിണാമം ഈ മാസം 18 ന് പ്രദര്‍ശനത്തിനെത്തും. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ചാന്ദ്നി ശ്രീധരന്, നന്ദു, ബാലു വര്‍ഗീസ്, സൗബിന് ഷാഹിര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.
മനോജ് നായരുടേതാണ് തിരക്കഥ. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഭിനന്ദ് രാമാനുജം. ശങ്കര്‍ ശര്‍മയുടേതാണ് സംഗീതം. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവന്, ഷാജി നടേശന് എന്നിവര്‍ ചേര്‍ന്നാണ് ഡാര്‍വിന്റെ പരിണാമം നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: