ശ്രീപത്മം പ്രൊഡക്ഷന്‍സിനുവേണ്ടി തോട്ടയ്ക്കാട് ശശി നിര്‍മ്മിച്ച്, അര്ജ്ജുന് ബിനു സംവിധാനം ചെയ്യുന്ന ‘അനീസ്യ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് തിരുവനന്തപുരം പ്രസ്സ്ക്ലബ്ബില്‍ നടന്നു. എഡിജിപി. ഡോ. ബി. സന്ധ്യ ഐപിഎസിന് ഓഡിയോ ഡി. വി. ഡി. യുടെ കോപ്പി നല്കി നടന് മധു പ്രകാശനം നിര്‍വ്വഹിച്ചു.
നിര്‍മ്മാതാവ് തോട്ടയ്ക്കാട് ശശി, സംവിധായകന് അര്ജ്ജുന് ബിനു, ക്യാമറമാന് ബാബു രാജേന്ദ്രന്, ദര്ശന് രാമന്, പാര്‍ത്ഥസാരഥി, ഞക്കാട് രാജന്, വിജയന് പാലാഴി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചുനക്കര രാമന്‍കുട്ടി, സാബു, പ്രദീപ് എന്നിവരാണ് ഗാനരചന നിര്‍വ്വഹിച്ചത്. സംഗീതം പകര്‍ന്നത് ദര്ശന് രാമന്, സാബു, പാര്‍ത്ഥസാരഥി എന്നിവരാണ്. മധു ബാലകൃഷ്ണന്, അഫ്സല്, വിധു പ്രതാപ്, ജ്യോല്‍സ്ന, സൂര്യ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്. ‘അനീസ്യ’യുടെ ചിത്രീകരണം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: