കൊച്ചി : റിലീസിംഗിനായി ലഭിച്ച മുഴുവന്‍ തുകയും ബാങ്കില്‍ നിക്ഷേപിക്കണമെന്ന ഉപാധിയോടെ ടി.വി ചന്ദ്രന് സംവിധാനം ചെയ്ത മോഹ വലയം എന്ന ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. തുക ഫെഡറല്‍ ബാങ്കിന്റെ കൊല്ലം കടയ്ക്കല്‍ ബ്രാഞ്ചില്‍ നിക്ഷേപിക്കണമെന്നും കോടതിയുത്തരവില്ലാതെ ബാങ്ക് അധികൃതര്‍ ഈ തുക ആര്‍ക്കും നല്‍കരുതെന്നും ജസ്റ്റീസ് എ.മുഹമ്മദ് മുഷ്താഖിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു.
കോസ് വേ പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനിയില്‍ പാര്‍ട്ണറായ നോബിള്‍ കാവാലം നല്കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിക്കുന്നത്.
താനുമായുള്ള സാമ്പത്തിക കരാറുകള്‍ ലംഘിച്ചാണ് മാനേജിംഗ് പാര്‍ട്ണര്‍ ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.
ഹര്‍ജിയില്‍ അഡ്വ. അരുണ്‍ ചന്ദ്രനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. അമിക്കസ് ക്യൂറി പത്തുദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: