അടിമാലി:പട്ടയമേളകളില്‍ അപേക്ഷ നല്‍കി മടുത്ത ദമ്പതികള്‍ വില്ലേജ് ഓഫീസില്‍ നിരാഹാര സമരം നടത്തി.ദേവിയാര്‍ കോളനി പ്ലാങ്കണ്ടത്തില്‍ ഫ്രാന്‍സീസ് ജോസഫും ഭാര്യ ഏലിയാമ്മയുമാണ് മന്നാങ്കണ്ടം വില്ലേജ് ഓഫീസിലെത്തി നിരാഹാരം ആരംഭിച്ചത്.56ല്‍ അനുവദിച്ചുകിട്ടിയ ഭൂമിക്ക് ഇവര്‍ക്ക് ഇതു വരെയായി പട്ടയം ലഭിച്ചിരുന്നില്ല. ഫ്രാന്‍സീസിന്റെ പിതാവിന്റെ പേരില്‍ ലഭിച്ച സ്ഥലമാണ് .പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച് പോവുകയും ഇക്കാര്യം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് മരണ സര്‍ട്ടിഫിക്കറ്റും അപേക്ഷയും കളക്ടര്‍, താലൂക്ക് ,വില്ലേജ് ഓഫീസുകളില്‍ നല്‍കിയി രുന്നതാണ്.തുടര്‍ന്ന് മുഖ്യമന്ത്രിയു ടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയിരുന്നു.തുടര്‍ന്ന് നടന്ന പട്ടയ മേളകളിലും അടിമാലി യില്‍ ഗാന്ധിപ്രതിമ അനാഛാദനത്തിന് എത്തിയപ്പോഴും നേരിട്ട് മുഖ്യ മന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു .ഇതിലൊന്നും ഇതുവരെ തീരുമാന മായിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സീസും ഭാര്യയും വില്ലേജ് ഓഫീസിലെത്തി പട്ടയം ലഭിക്കുന്നത് വരെ നിരാഹാര സമരം പ്രഖ്യാപിച്ചത്.സംഭവം അറിഞ്ഞ് ദേവികുളം തഹസില്‍ദാര്‍ സ്ഥലത്തെത്തി ആര്‍ഡിഒയുടെ നിര്‍ദേശ പ്രകാരം ഇവരുമായി ചര്‍ച്ച നടത്തി.ഉടന്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെ ദമ്പതികള്‍ സമരം അവസാനിപ്പിച്ചു.
















