Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 08:54 pm IST
inPathanamthitta

പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അനിശ്ചിതത്വത്തിലായി.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് എംഎല്‍എ ഫണ്ടില്‍ നിന്നടക്കം കോടി കണക്കിനു രൂപ വികസന ആവശ്യങ്ങള്‍ക്ക് അനുവദിച്ച് തീരുമാനങ്ങളെടുത്തിരുന്നു. എന്നാല്‍ ഇവ ഉപയോഗിക്കാനാകുമോയെന്നതു സംബന്ധിച്ച് തലനാരിഴ കീറി പരിശോധിക്കുകയാണ് ഉദ്യോഗസ്ഥര്‍. പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ നടപടിക്രമങ്ങളിലേക്കു കടക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്. ജനപ്രതിനിധികളുടെ സമ്മര്‍ദ്ദം ഉണ്ടാകുന്നതോടെ ഉദ്യോഗസ്ഥര്‍ ഏറെ പ്രതിസന്ധിയിലാകുന്നു.

ടെന്‍ഡര്‍ വിളിച്ചതും നിര്‍മാണം തുടങ്ങിയതുമായ പ്രവര്‍ത്തനങ്ങള്‍ മാത്രം മുന്നോട്ടുപോയാല്‍ മതിയെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ എംഎല്‍എ ഫണ്ടില്‍ നിന്നടക്കം അനുവദിക്കപ്പെട്ട നിരവധി പദ്ധതികളുടെ ഭാവി എന്താകുമെന്നു നിശ്ചയവുമില്ല. നേരത്തെ തന്നെ അനുവദിക്കപ്പെട്ട പല പദ്ധതികളും ഫയലുകള്‍ നീങ്ങുന്നതിലെ കാലതാമസം കാരണം തടസപ്പെട്ടിരുന്നു. 31നു നിര്‍മാണം പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ അടക്കം തുടങ്ങാനാകുമോയെന്ന അനിശ്ചിതത്വമാണ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ളത്. നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നതു കണക്കിലെടുത്ത് എംഎല്‍എമാര്‍ തങ്ങളുടെ ആസ്തി വികസനഫണ്ട് പൂര്‍ണമായി ചെലവഴിക്കാന്‍ ആവശ്യക്കാര്‍ക്കു വാരിക്കോരി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. റോഡുകള്‍, പൊതുസ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ ഇവയ്‌ക്കാണ് ഏറെയും ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഇവയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചവ മാത്രമേ മുന്നോട്ടു കൊണ്ടുപോകാനാകുകയൂള്ളൂ.

പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ആകാത്ത അവസ്ഥയില്‍ തദ്ദേശസ്ഥാപനങ്ങളും നട്ടം തിരിയുകയാണ്. ത്രിതല പഞ്ചായത്ത്, നഗരസഭ സാരഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ അടക്കം അനിശ്ചിതത്വം ഉണ്ടായതോടെ പ്രത്യേകാനുമതിയോടെ പ്രവര്‍ത്തനങ്ങള്‍ നടത്താനാകുമോയെന്നു പരിശോധിച്ചുവരികയാണ് അധികൃതര്‍.

റോഡുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണികള്‍, വിവിധ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിക്കല്‍ തുടങ്ങിയവയില്‍ പോലും തീരുമാനമെടുക്കാനാകാത്ത അവസ്ഥയിലാണ് തദ്ദേശസ്ഥാപനങ്ങള്‍. കൗണ്‍സിലിന്റെയും പഞ്ചായത്തിന്റെയും അനുമതി വാങ്ങിയതും നിര്‍മാണത്തിനു ഫണ്ട് അനുവദിച്ചതുമായ പദ്ധതികള്‍ തുടങ്ങുന്നതിനു തടസമില്ല. ജില്ലയിലെ ഒട്ടുമിക്ക തദ്ദേശസ്ഥാപനങ്ങളും തങ്ങളുടെ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം വാങ്ങിയതിലൂടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകും. ബജറ്റ് അവതരിപ്പിക്കാനുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് പ്രത്യേകാനുമതി വാങ്ങണം. അനുമതി ലഭിച്ച പദ്ധതികള്‍ ആരംഭിക്കുമെങ്കിലും ഔപചാരിക ഉദ്ഘാടനങ്ങള്‍ ഉണ്ടാകില്ല.

പണം അനുവദിച്ചതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പെരുമാറ്റച്ചട്ടം വരുന്നതിനു മുമ്പേ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇവ പുറത്തറിയിക്കാന്‍പോലും ഉദ്യോഗസ്ഥര്‍ക്കു മടിയാണ്. ജനപ്രതിനിധികളുടെ ഫണ്ടില്‍ നിന്നുള്ള തുക അനുവദിക്കുമ്പോള്‍ തന്നെ അറിയിപ്പുകള്‍ വരാറുണ്ട്. എന്നാല്‍ ഇവ വിനിയോഗതലത്തിലെത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പദ്ധതികളുടെ എസ്റ്റിമേറ്റ്, സാങ്കേതികാനുമതി, ടെന്‍ഡര്‍, ഭരണാനുമതി തുടങ്ങിയവ ലഭിച്ചാല്‍ മാത്രമേ ഇവ തുടങ്ങാനാകൂ. സാധാരണഗതിയില്‍ എംഎല്‍എ ഫണ്ട് അനുവദിക്കുമ്പോള്‍ തന്നെയാണ് പ്രസ്താവനകള്‍ പുറത്തിറങ്ങുന്നത്. ഇത്തരത്തില്‍ അനുവദിച്ച ഫണ്ടുകള്‍ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാന്‍ കാലതാമസമുണ്ടായാല്‍ ഫണ്ട് നഷ്ടമാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യാനിരുന്ന ശബരിമല റോപ്പ്‌വേ പദ്ധതിയുടെ നിര്‍മ്മാണവും പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ മാറ്റിവെയ്‌ക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

India

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

Kerala

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

Kerala

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

Kerala

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

പുതിയ വാര്‍ത്തകള്‍

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

പാലാ നഗരസഭ ചെയര്‍പേഴ്സണായി മായാ രാഹുല്‍, നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.