ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഹിസ്ബുള്‍ ഭീകരരനെ വധിച്ചു. ഹിസ്ബുള്‍ കമാന്‍ഡര്‍ ദാവൂദ് ഷെയ്ഖ് ആണ് മരിച്ചത്.
ലഷ്‌കര്‍ ഇ-തോയിബയിലെ 10 ഭീകരര്‍ രാജ്യത്തു പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍.
ബച്രു പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും സൈന്യവും തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഭീകരര്‍ ആക്രമിച്ചത്.
സൈന്യം തെരച്ചില്‍ ആരംഭിച്ചതോടെ ഭീകരര്‍ വെടിവയ്‌പ് തുടങ്ങി. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.
















