സനാ: യെമനില്‍ അല്‍ സദാഹ് എന്ന കപ്പലിലുണ്ടായ തീ പിടുത്തത്തില്‍ രണ്ട് ഭാരത നാവികര്‍ മരിച്ചു.
മഹേഷ് കുമാര്‍ രാജഗോപാല്‍, ദീപു ലതിക മോഹന്‍ എന്നിവരാണ് മരിച്ച നാവികരെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. പരിക്കേറ്റ മൂന്നുപേരെ ഒമാനിലെ സലായിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Yemen – We have lost two Indian sailors Mahesh Kumar Rajagopal and Deepu Lathika Mohan due to fire in a vessel Al Sadaa. My condolences./1
— Sushma Swaraj (@SushmaSwaraj) March 7, 2016
ഒമാന്‍ ജിബൂത്തി എന്നിവിടങ്ങളിലെ ഭാരത എംബസികള്‍ ഇവര്‍ക്കാവശ്യമായ സഹായം നല്‍കി വരുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
The three injured have been admitted in a hospital in Salalah, Oman. Our missions in Djibouti and Oman are providing all assistance./2
— Sushma Swaraj (@SushmaSwaraj) March 7, 2016
















