ന്യൂദല്‍ഹി: അസഹിഷ്ണുതാ വിവാദം സമ്പന്നരുടെ വാചകമടി മാത്രമാണെന്ന് പ്രമുഖ ബോളിവുഡ് താരം അനുപം ഖേര്‍. അസഹിഷ്ണുതാ വാദമുയര്‍ത്തുന്നവര്‍ ദേശവ്യാപകമായ ഒരു സംവാദത്തിന് തയ്യാറായിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സാധാരണക്കാര്‍ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നില്ല. അവര്‍ തങ്ങളുടെ ജീവിതമാര്‍ഗ്ഗം തേടുകയാണ് ചെയ്യുന്നത്. അസഹിഷ്ണുത നടമാടിയത് അടിയന്തരാവസ്ഥയിലാണ്. അന്നതിനെ എതിര്‍ത്തവരെയെല്ലാം സര്‍ക്കാര്‍ ജയിലിലാക്കുകയായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് കോണ്‍ഗ്രസ് അസഹിഷ്ണുതാ വാദമുയര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു.
















