തിരുവനന്തപുരം: പ്രാദേശിക സംസ്‌ക്കാരവും നാട്ടറിവുകളും ശേഖരിച്ച് അവ ശാസ്ത്രീയമായി ക്രോഡീകരിച്ച് സാമാന്യജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന രീതിയില്‍ ഡിജിറ്റല്‍ ലൈബ്രറികളില്‍ സ്ഥാനം നല്‍കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പി.എന്‍. പണിക്കരുടെ 107-ാം ജന്മദിനമായ മാര്‍ച്ച് ഒന്ന്, സാമൂഹ്യപ്രവര്‍ത്തകദിനമായും ഒന്നുമുതല്‍ ഏഴുവരെ വികസനവാരമായും സംസ്ഥാന സര്‍ക്കാരും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെയാണ് കേരളം വികസന സംസ്ഥാനമായി മാറിയത്. ഡിജിറ്റല്‍ സംവിധാനത്തിലൂടെയുള്ള വികസനം ലക്ഷ്യമിടുവാന്‍ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന സമ്പൂര്‍ണ ഇ- സാക്ഷരത പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ സമാരംഭിക്കുന്ന ഡിജിറ്റല്‍ ലൈബ്രറികള്‍ അര്‍ത്ഥപൂര്‍ണമാണെന്നും കുമ്മനം പറഞ്ഞു.
പി.എന്‍. പണിക്കരുടെ 107-ാം ജന്മദിനത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിച്ച ആഘോഷപരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു
ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിനു മന്ത്രി പി.കെ. അബ്ദുറബ്, മുന്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍, ഇന്ത്യന്‍ പബ്ലിക് ലൈബ്രറി മൂവ്‌മെന്റ് സീനിയര്‍ അഡൈ്വസര്‍ ഡോ. ബി. ഷഡ്‌രജ്, മുന്‍ എംപി പന്ന്യന്‍ രവീന്ദ്രന്‍, മുന്‍മന്ത്രി എം. വിജയകുമാര്‍, എന്‍. ബാലഗോപാല്‍, ഡോ. എം.ആര്‍. തമ്പാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
















