തൊടുപുഴ: തൊടുപുഴ മേഖലയില്‍ രണ്ടിടത്ത് തീപിടിത്തം. രാവിലെ 10.45 ഓടെ മലങ്കര ഡാമിന് സമീപമാണ് ആദ്യം തീപടര്‍ന്നത്. ഇവിടെ ഒരേക്കറോളം പുല്ല് കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് സംഘം കൃത്യസമയത്ത് എത്തിയതുകൊണ്ട് മലങ്കര എസ്‌റ്റേറ്റിലേക്ക് തീ പടരാതെ കെടുത്താന്‍ സാധിച്ചു. എസ്റ്റേറ്റിലേക്ക് തീ പടര്‍ന്നെങ്കില്‍ വന്‍ നാശനഷ്ടം ഉണ്ടായേനെ. മലങ്കര ഡാമിന്റെ പദ്ധതി പ്രദേശത്താണ് തീ പടര്‍ന്നത്. ഉച്ചകഴിഞ്ഞ് 3.30 ഓടെ ആലക്കോടുണ്ടായ തീപിടുത്തത്തില്‍ അരയേക്കറോളം റബ്ബര്‍ത്തോട്ടം കത്തിനശിച്ചു. ആലക്കോട് നാഗാര്‍ജ്ജുനയ്‌ക്ക് സമീപം ടറപ്പേല്‍ ചാണ്ടിയുടെ തോട്ടമാണ് അഗ്നിക്കിരയായത്. സ്‌റ്റേഷന്‍ ഓഫീസര്‍ വി രാജന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് രണ്ടിടത്തും തീ അണച്ചത്.
















