ന്യൂദല്‍ഹി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച നേതാവിനെ ഭാരതീയ ജനതാ യുവമോര്‍ച്ച പുറത്താക്കി. ഉത്തര്‍പ്രദേശിലെ ബദായും ജില്ലാ പ്രസിഡന്റ് കുല്‍ദീപ് വര്‍ഷ്‌നെയിയെയാണ് ആറു വര്‍ഷത്തേക്ക് സംഘടനയില്‍നിന്ന് പുറത്താക്കിയത്.
വിവാദ പ്രസ്താവന പുറത്തുവന്നയുടന്‍ തന്നെ നടപടിയും വന്നു. അഫ്‌സല്‍ ഗുരുവിനെ പോലുള്ളവര്‍ക്കു വേണ്ടി രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നകനയ്യയുടെ നാവ് പിഴുതെടുക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുഎന്നായിരുന്നു കുല്‍ദീപിന്റെ പരാമര്‍ശം.
















