വാഷിംങ്ടണ്‍: തെരഞ്ഞെടുപ്പ് ചൂടിലാണ് അമേരിക്ക. ട്രംപാണോ, ഹിലരി ക്ലിന്റനാണോ അടുത്ത പ്രസിഡന്റ് എന്ന ചോദ്യത്തിനൊപ്പം ഉയര്‍ന്നുവരുന്ന മറ്റൊരു ചോദ്യമാണ് ഒബാമയുടെ ഭാവി പരിപാടികളെപ്പറ്റിയുള്ളത്. മൗനംവെടിഞ്ഞ് അദ്ദേഹം രണ്ടുവര്‍ഷംകൂടി വാഷിംങ്ടണില്‍തന്നെ തുടരുമെന്ന് വ്യക്തമാക്കി. രണ്ട് പതിറ്റാണ്ടിനുശേഷമാണ് ഒരു പ്രസിഡന്റ് ഭരണശേഷവും തലസ്ഥാനത്തുതന്നെ തുടരുന്നത്.
തന്റെ മകള്‍ സാഷയുടെ പഠനം പൂര്‍ത്തിയാക്കാനായാണ് ഇതെന്നാണ് ഒബാമ നല്‍കുന്ന വിശദീകരണം. നേരത്തെ നിശ്ചയിച്ചതുപോലെതന്നെ പ്രചാരണസമയത്ത് സമാഹരിച്ച ഒരു ബില്യണ്‍ ഡോളര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ചിക്കാഗോയിലെ ലൈബ്രറിക്കുമായി മാറ്റിവച്ചിട്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്.
തനിക്കേറെ പ്രിയപ്പെട്ട ഗോള്‍ഫ് കളിക്കാനാണ് അദ്ദേഹം ഇവിടെ തുടരുന്നതെന്നതരത്തിലുള്ള ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു. പല പ്രത്യേകതകള്‍കൊണ്ടും ചരിത്രം രചിച്ച ആളാണ് അമേരിക്കന്‍ ഐക്യനാടുകളുടെ 44ാമത്തെ പ്രസിഡന്റായ ബരാക്ക് ഹുസൈന്‍ ഒബാമ. യുഎസിന്റെ അഞ്ചാമത്തെ ആഫ്രിക്കന്‍- അമേരിക്കന്‍ പ്രസിഡന്റായ ഇദ്ദേഹത്തിന് 2009ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ഇറാഖ് യുദ്ധത്തെ എതിര്‍ത്തിരുന്ന ഒബാമ 2002ല്‍ എതിരാളികളില്ലാതെയാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. ഒസാമ ബിന്‍ ലാദനെ വധിച്ചതും ഇദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെയാണ്.
















