കറുകച്ചാല്‍: തെരുവു നായ്ശല്യം ദിനം പ്രതി വര്‍ദ്ധിക്കുന്നു. ശാന്തിപുരം, നെടുങ്ങാടപ്പള്ളി, കറുകച്ചാല്‍ ടൗണ്‍, നെടുംകുന്നം, പത്തനാട് എന്നിവിടങ്ങളില്‍ ശല്ല്യം വര്‍ദ്ധിച്ചിട്ടുണ്ട്. അറവുശാലകളില്‍ നിന്നും റോഡിന്റെ ഓരങ്ങളില്‍ തള്ളിയിടുന്ന അവശിഷ്ടത്തിനായി നായ്‌ക്കളുടെ പട തന്നെയുണ്ട്. പിന്നെ റോഡില്‍ കൂട്ടകടിപിടിയും. വഴിയാത്രക്കാരെയും വെറുതെ വിടില്ല. കഴിഞ്ഞ ദിവസം ഏറത്തുവടകരയില്‍ രണ്ട് ആട്ടിന്‍കുട്ടികളെ തെരുവുനായ്‌ക്കള്‍ കടിച്ചുകൊന്നു. പ്രദേശത്ത് തെരുവുനായ്‌ക്കളുടെ എണ്ണം കൂടി വരികയാണെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു.
















