കോഴിക്കോട്: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മന്ത്രി ആര്യാടന്‍ മുഹമ്മദിനെയും പ്രതിചേര്‍ത്ത് പുനരന്വേഷണം നടത്ത ണമെന്ന ബിജു രാധാകൃഷ്ണന്റെ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. കോഴിക്കോട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ ജഡ്ജി ജോജി തോമസാണ് ഹര്‍ജി ഇന്ന് പരിഗണിക്കുക. സോളാര്‍ കേസിന്റെ വിചാരണക്കിടയിലാണ് പ്രതിയായ ബിജുരാധാകൃഷ്ണന്‍ അഭിഭാഷകന്‍ മുഖേന ഹര്‍ജി സമര്‍പ്പിച്ചത്.
ടീം സോളാര്‍ കമ്പനി രൂപീകരിച്ച് സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്നും കമ്പനിയുടെ ഡീലര്‍ഷിപ്പ് നല്‍കാമെന്നും ലാഭം പങ്കുവയ്‌ക്കാമെന്നുമായിരുന്നു നല്‍കിയ വാഗ്ദാനം. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍നിന്ന് 42,70,375 രൂപ തട്ടിയെന്നാണ് കേസ്. ബിജുരാധാകൃഷ്ണനു പുറമെ സരിത എസ് നായര്‍, ഡ്രൈവര്‍ മണിലാല്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസിലെ രണ്ടാം പ്രതിയായ സരിത എസ് നായര്‍ സോളര്‍ കമ്മഷീനില്‍ നല്‍കിയ മൊഴിയില്‍ സോളാര്‍ കേസുകളില്‍ സമാഹരിച്ച പണം മുഖ്യമന്ത്രിയ്‌ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും നല്‍കിയെന്ന് പറഞ്ഞിട്ടിട്ടുണ്ടെന്നും ഇതനുസരിച്ച് ഇരുവരെയും കേസില്‍ പ്രതിചേര്‍ക്കണ മെന്നുമാണ് ബിജു രാധാകൃഷ്ണന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
v
















