ന്യൂദല്‍ഹി: രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം 50 ശതമാനമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. നിലവില്‍ 33 ശതമാനം വീതമാണ് പഞ്ചായത്ത്,
മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വനിതാ സംവരണം. ഇതിനായി ഭരണഘടനയിലെ (243(ഡി)വകുപ്പില്‍ ഭേദഗതിവരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയാണ്.
വനിതാ സംവരണം ഉയര്‍ത്തുന്നതിനോടനുബന്ധിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഫെബ്രുവരി 10ന് കേന്ദ്ര മന്ത്രിസഭയ്‌ക്കും , 13ന് നഗര വികസന വകുപ്പ് മന്ത്രാലയത്തിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
















