Categories: Kottayam

ചങ്ങനാശേരിയില്‍ ജലക്ഷാമം രൂക്ഷം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചങ്ങനാശേരി: വേനല്‍ കടുത്തതോടെ ചങ്ങനാശേരി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. തെങ്ങണ, മാടപ്പള്ളി, പായിപ്പാട് എന്നിവിടങ്ങളിലെ കിണറുകളില്‍ വെള്ളംവറ്റി തുടങ്ങി. ഉറവയായി കിണറുകളില്‍ ജലം എത്തേണ്ടുന്ന കുന്നുകളും സമീപപ്രദേശങ്ങളിലും അനധികൃതമായി മണ്ണെടുക്കുന്നതുമാണ് ജലക്ഷാമത്തിന് കാരണം. തോടുകളിലും കുളങ്ങളിലും വെള്ളമില്ലാതായി. മണ്ണുമാഫിയയ്‌ക്ക് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്നതുകൊണ്ട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുന്ന ഗുരുതര സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. ഇതിനെതിരെ യാതൊരു നടപടിയും ഇല്ല. ചങ്ങനാശേരിയുടെ കിഴക്കന്‍മേഖലയില്‍ നിന്നും കുന്നുകള്‍ മുഴുവന്‍ അപ്രത്യക്ഷമായി. ഇവിടങ്ങൡ താമസിക്കുന്ന ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. ജില്ലയിലെ ജിയോളജി വകുപ്പിനാണ് മണ്ണെടുക്കുന്നതിനുള്ള പെര്‍മിറ്റ് നല്‍കുന്നതിനും നിയമംപാലിച്ചുതന്നെയാണോ മണ്ണ് നീക്കം ചെയ്യുന്നതെന്നുമുള്ള കാര്യങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ ജിയോളജിസ്റ്റ് ഉള്‍പ്പെടുന്ന ചെറുസംഘം ജീവനക്കാര്‍ മാത്രമുള്ള ജില്ലാ ജിയോളജി വകുപ്പിനെ ഇക്കാര്യം മുഴുവന്‍ ഏല്‍പ്പിച്ചത് വ്യാപകമായ ക്രമക്കേടുകള്‍ക്കും മണ്ണെടുപ്പിനും ഇടയാക്കിയിട്ടുണ്ട്.

Recent Posts