ന്യൂദല്‍ഹി: ഗായകന്‍ അദ്‌നന്‍ സാമി അടക്കം ഈ വര്‍ഷം 55 പാക്കിസ്ഥാന്‍ വംശജര്‍ക്ക് ഭാരതീയ പൗരത്വം അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് റിജിജു ഇക്കാര്യം വ്യക്തമാക്കിയത്.
2015ല്‍ ഇത്തരത്തില്‍ 263 പാക് വംശജര്‍ക്ക് പൗരത്വം അനുവദിച്ചിട്ടുണ്ട്. കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നായി 344 പേര്‍ക്കും ഭാരതീയ പൗരത്വം നല്‍കിയിട്ടുണ്ട്. 2014ല്‍ 267 പാക്കിസ്ഥാന്‍കാര്‍ക്കും, 352 വിദേശീയര്‍ക്കും പൗരത്വം അനുവദിച്ചിരുന്നു. പാക് പൗരനായിരുന്ന അദ്‌നന്‍ സാമിക്ക് ജനുവരി ഒന്നിനാണ് ഭരതം പൗരത്വം അനുവദിച്ചത്.
















