കൊച്ചി: മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണമി ഉത്സവത്തിന് മൂന്ന് ദിവസവും പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈകോരംഗത്ത്. ഈ ആവശ്യമുന്നയിച്ച് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വൈക്കോ കത്തയച്ചു.
വൈശാഖത്തിലെ ചിത്രപൗര്‍ണമിക്ക് മാത്രമാണ് ഇവിടെ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാറുള്ളുത്. മുന്‍വര്‍ഷങ്ങളില്‍ ചിത്രപൗര്‍ണമിക്ക് മൂന്നു ദിവസവും പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഇത്തവണ ഒരു ദിവസം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വൈക്കോ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ പെടുന്നതാണ് ഈ കാനന ക്ഷേത്രം. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പറഞ്ഞ് കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്. ഏപ്രിലില്‍ ആണ് ചിത്രപൗര്‍ണമി ഉത്സവം.
















