ന്യൂദല്‍ഹി: സിയാച്ചിന്‍ ഗ്ലേസിയറില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് അതിശൈത്യം നേരിടുന്നതിനാവശ്യമായ കമ്പിളി ട്രൗസറുകള്‍, ജാക്കറ്റുകള്‍, കൈയ്യുറകള്‍, സണ്‍ഗ്ലാസ്സുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പാരീക്കര്‍ അറിയിച്ചു.
ആവശ്യാനുസരണം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമം നടന്ന് വരികയാണെന്ന് രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ സിയാച്ചിനിലെ സൈനികര്‍ക്കായി പ്രീ ഫാബ്രിക്കേറ്റഡ് ഇന്‍സുലേറ്റഡ് ഷെല്‍റ്ററുകളും ചിലയിടങ്ങളില്‍ ഒരുക്കാറുണ്ടെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
















