ന്യൂദല്‍ഹി: ദല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തില്‍ ലോക ത്ത് ഒന്നാം സ്ഥാനം. തുടര്‍ച്ചായായി രണ്ടാം തവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്.
25-40 ദശലക്ഷം യാത്രക്കാരാണ് ഒരു വര്‍ഷം ഈ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നത്. എയര്‍പോ ര്‍ട്ട് ഇന്റര്‍നാഷണല്‍ (എസിഐ) ആണ് റാങ്കിങ് പ്രഖ്യാപിച്ചത്.
2007ല്‍ 101-ാം സ്ഥാനത്തായിരുന്ന ഇന്ദിരാ ഗാന്ധി വിമാനത്താവളം 2011ല്‍ രണ്ടാംസ്ഥാനത്ത് എത്തി. 2013 വരെ ഇത് തുടര്‍ന്നു. 2014ല്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്തി. ഒന്നാം സ്ഥാനം ഇത്തവണയും നിലനിര്‍ത്തി.
















