ന്യൂദല്‍ഹി: ഈ വര്‍ഷത്തെ ബജറ്റില്‍ പ്രതിരോധത്തിന് നീക്കിവച്ചിരിക്കുന്നത് 2.58 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.7 ശതമാനത്തിന്റെ വര്‍ദ്ധന. കഴിഞ്ഞ വര്‍ഷം ഇത് 2.33 ലക്ഷം കോടിയായിരുന്നു.
ഇതില്‍ പ്രതിരോധപെന്‍ഷന്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതിന് ബജറ്റില്‍ വകയിരുത്തിയതു കൂടി ഉള്‍പ്പെടുത്തിയാല്‍ പ്രതിരോധത്തിനുള്ള തുക 3.41 ലക്ഷം കോടി രൂപയാകും. (പെന്‍ഷന് വേണ്ടത് 82,332.66 കോടി രൂപയാണ്) സൈന്യത്തെ ആധുനികവല്‍ക്കരിക്കാന്‍ വകയിരുത്തിയത് 87,209.63 കോടി രൂപയാണ്. ആയുധം വാങ്ങാന്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുകയില്‍ 11,595 കോടി ചെലവഴിച്ചിരുന്നില്ല. ഇതിനു പുറമേ 6700 കോടി രൂപയും ചെലവാക്കാതുണ്ട്.
മൊത്തം ആഭ്യന്തര ഉല്പ്പാദനത്തിന്റെ 1.7ശതമാനമാണ് പ്രതിരോധത്തിനുള്ളത്. ചൈന സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്ന സാഹചര്യത്തില്‍ ഭാരതം തുക മൊത്തം ആഭ്യന്തര ഉല്പ്പാദനത്തിന്റെ മൂന്നു ശതമാനമെങ്കിലും ആക്കണമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്.
പുതിയ പോര്‍ വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍, കോപ്റ്ററുകള്‍, മിസൈലുകള്‍ എന്നിവയടക്കം സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ഭാരതമിപ്പോള്‍. ഒന്നര ലക്ഷം കോടി രൂപയുടെ 86 ഇടപാടുകള്‍ ഉറപ്പിച്ചുവരികയാണ്.
















