ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍ വില 3.02 രൂപ കുറച്ചു. ഡീസലിന്റെ വില 1.47 രൂപ കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില നിലവില്‍ വന്നു. രണ്ടാഴ്ച മുമ്പ് പെട്രോളിന് 32 പൈസ കുറച്ചപ്പോള്‍ ഡീസലിന് 28 പൈസ കൂട്ടിയിരുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി പൊതുബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
രാജ്യത്ത് മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡീസല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും കുറയ്ക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനനുസരിച്ചുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ ഏകീകരിക്കാനും കേന്ദ്രസര്‍ക്കാരും പൊതുമേഖലാ എണ്ണക്കമ്പനികളും ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: