തൊടുപുഴ: തമിഴ്നാട്ടില്‍ കോഴിമുട്ട എടുക്കാന്‍ കൊടുത്തയച്ച 4.32 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. തമിഴ്നാട്ടില്‍ സംഘം എത്തിയ സ്ഥലങ്ങളിലാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. പ്രതികളായ കീരികോട് വഴിയ്ക്കല് പുരയിടം മുനീര്‍, കാരിക്കോട് താഴെതൊട്ടിയില്‍ വിഷ്ണു, ഉണ്ടപ്ലാവ് ആറ്റുപുറത്ത് ജലീല്‍ എന്നിവരെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. സംഘം തമിഴ്നാട്ടിലുടെ കടന്നുപോയ സ്ഥലങ്ങളിലെ വീഡിയോ ദ്യശ്യങ്ങള്‍ തൊടുപുഴ പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്. വാഹനം കടന്നു പോകുന്ന വഴിയും ഡ്രൈവര്‍ വിശ്രമിക്കുന്ന ഇടങ്ങളും പ്രതികള്‍ ലോറിയെ ഇന്നോവ കാറില്‍ പിന്തുടര്ന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുവര്‍ സംഘം പോലീസ് പിടിയിലാതോടെ പോലിസിനെ ഞെട്ടിക്കുന്ന കഥകളാണ് പുറത്ത് വരുന്നത്. കഞ്ചാവ് മാഫിയ ബന്ധം, മോഷണശ്രമം എന്നിങ്ങനെ നിരവധി പരാതികളാണ് ഇവരെക്കുറിച്ച് പോലിസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: