ആലപ്പുഴ: മാര്‍ത്താണ്ഡം കായല്‍ പാടശേഖരത്തിലെ 237 കര്‍ഷകര്‍ക്ക് വിള നശിച്ചതിനുള്ള ഇന്‍ഷുറന്‍സ് തുക തീയതിയിലെ പിശക് പരിഹരിച്ച് എത്രയും വേഗം നല്കുന്നതിനാവശ്യമായ തീരുമാനം ദ്രുതഗതിയിലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജില്ലാവികസന സമിതി യോഗത്തില്‍ അറിയിച്ചു.
ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടുകളിലെ ടോയ്ലറ്റ് പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്ന് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഒരു കോടി രൂപ മുടക്കി സൂര്യതാപം കൊണ്ട് ഓടുന്ന ഫൈബര്‍ ബോട്ട് വാങ്ങുന്നതിനു സര്‍ക്കാര്‍ ഉത്തരവു പ്രകാരം അനുമതി ലഭിച്ചിട്ടുള്ളതായി ജലഗതാഗത വകുപ്പ് അറിയിച്ചു.
കൈനകരിയില്‍ തോട്ടിലൂടെ ബോട്ട് ഓടുന്നില്ലെന്നും പാലം പണിയുന്നതിനായി കുറ്റി അടിച്ചത് വേഗം ഊരി മാറ്റുന്നതിനുള്ള നിര്‍ദ്ദേശം കരാറുകാരന് നല്കിയിട്ടുള്ളതാണെന്ന് പരാതിക്ക് മറുപടിയായി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, പിഡബഌയുഡി (റോഡ്സ്) അറിയിച്ചു.ഇതോടെ ഇതുവഴി ബോട്ട് ഓടിക്കാന്‍ കഴിയും. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
മാര്‍ച്ചിന് മുമ്പ് പരമാവധി പദ്ധതികള്പൂര്ത്തിയാക്കണമെന്ന് യോഗം നിര്‍ദ്ദശേിച്ചു. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പദ്ധതി പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ സത്യപ്രകാശ് യോഗത്തില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: