തലശ്ശേരി: തലശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍മാരെ അനാവശ്യമായി ആര്‍ടിഒ പീഢിപ്പിക്കുന്നതായി സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഓട്ടോ ട്രിപ്പ് പോയി തിരിച്ചുവരുമ്പോള്‍ യാത്രക്കാരെ കയറ്റുന്നതിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ചാര്‍ജ്ജ് ചെയ്യുന്നത്. ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ബഷീര്‍ പൂക്കളങ്ങര, സി.കെ.നസീര്‍, യു.ശശി, സി.കെ.ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: