തലശ്ശേരി: വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ അപചയം സമൂഹത്തിന് ഒന്നുംതന്നെ തിരിച്ചുകൊടുക്കാന്‍ കഴിയുന്നില്ല എന്നതാണെന്ന് കഥാകൃത്തും സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന് പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ഗവ ബ്രണ്ണന്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ബ്രണ്ണനൈറ്റ്സിന്റെ ആറാമത് സ്കോളര്‍ഷിപ്പ് വിതരണം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പഠിപ്പില്‍ മികവ് കാട്ടിയവരും കലാ കായിര രംഗത്ത് അംഗീകാരം നേടിയവരുമായ 34 വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപ വീതം സ്കോളര്‍ഷിപ്പും പ്രശസ്തി പത്രവും നല്കി. ചടങ്ങില്‍ ബ്രണ്ണനൈറ്റ്സ് പ്രസിഡണ്ട് പ്രൊഫ.എന്‍.മുകുന്ദന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പാട്യം വിശ്വനാഥ്, കോളേജ് പ്രിന്‍സിപ്പാള്‍ ഇസ്മായീല്‍, പ്രൊഫ.ചന്ദ്രഭാനു എന്നിവരും സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.ബാലന് സ്വാഗതവും സെക്രട്ടറി സി.പി.നൂറുല്‍ അമീന് നന്ദിയും പറഞ്ഞു. സ്കോളര്‍ഷിപ്പ് ജേതാക്കളെ ട്രഷറര്‍ എ.രവി സദസ്സിന് പരിചയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: