ചേര്‍ത്തല: വാരനാട് ദേവിക്ഷേത്രത്തിലെ ഉത്സവം 29 ന് ആരംഭിക്കും. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ധീവരസഭ വാരനാട് ശാഖയുടെ നേതൃത്വത്തില്‍ കൊടിക്കയര്‍ വരവ്, 11.30 നും 12.30 നും മധ്യേ, ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, തുടര്‍ന്ന് മഹാപ്രസാദമൂട്ട്, ഊരുവലം എഴുന്നള്ളത്ത്, വൈകിട്ട് ഏഴിന് ദേശതാലപ്പൊലികള്‍. മാര്‍ച്ച് ഒന്നു മുതല്‍ ദിവസേന രാവിലെ 5.30 ന് ഊരുവലം എഴുന്നള്ളത്ത്, പകല്‍ 12 ന് പ്രസാദമൂട്ട് എന്നിവ നടത്തും.
മാര്‍ച്ച് മൂന്നിന് പകല്‍ ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങള്‍, നാലിന് രാവിലെ 10 ന് ചാക്യാര്‍കൂത്ത്, വൈകിട്ട് ഏഴിന് സംഗീതസദസ്സ്, അഞ്ചിന് പകല്‍ ഒന്നിന് ഉത്സവബലി ദര്‍ശനം, വൈകിട്ട് ഏഴിന് തിരുവാതിരകളി, ആറിന് വൈകിട്ട് ഏഴിന് സംഗീതസദസ്സ്, ഏഴിന് വൈകിട്ട് ഏഴിന് കുട്ടിതായമ്പക, എട്ടിന് രാവിലെ 10 ന് ഓട്ടന്തുള്ളല്, വൈകിട്ട് ഏഴിന് മേജര്‍സെറ്റ് കഥകളി, ഒന്‍പതിന് വൈകിട്ട് ഏഴിന് മധുര ടി.എന്‍.എസ്. കൃഷ്ണയുടെ സംഗീതസദസ്സ്,
10ന് രാവിലെ ഒന്‍പതിന് ശ്രീബലി, വൈകിട്ട് 4.30ന് കാഴ്ചശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം, രാത്രി എട്ടിന് വയലിന് ഡ്യുവറ്റ്. 11ന് രാവിലെ ഒന്‍പതിന് 11 ഗജവീരന്മാരുടെ അകമ്പടിയോടെ ശ്രീബലി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ 101 പേരുടെ പാണ്ടിമേളം, 11ന് ഗജപൂജ, ആനയൂട്ട്, വൈകിട്ട് നാലിന് ശ്രീബലി, പഞ്ചാരിമേളം, രാത്രി എട്ടിന് ക്ലാസിക്കല്‍ ഡാന്‍സ്, 10.30ന് പള്ളിവേട്ട. 12ന് രാവിലെ ഒന്‍പതിന് ശ്ീബലി, പകല്‍ 12 ന് ആറാട്ടുസദ്യ, വൈകിട്ട് മൂന്നിന് ആറാട്ടുകടവിലേക്ക് എഴുന്നള്ളത്ത്, 4.30ന് നാദസ്വരക്കച്ചേരി, 6.30 ന് ആറാട്ടുവരവ്. 13 ന് രാവിലെ 4.30 മുതല്‍ ഭരണിദര്‍ശനം, പകല്‍ 12ന് പ്രസാദമൂട്ട്, രാത്രി ഏഴിന് അഞ്ച് ഒറ്റത്തൂക്കങ്ങള്‍, 10ന് ഗാനമേള, 12ന് രണ്ട് ഗരുഡന് തൂക്കങ്ങള് എന്നിവ നടത്തും. ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന മഹാപ്രസാദമൂട്ടിന്റെ വിഭവസമാഹരണം ആരംഭിച്ചു. നിരവധി ഭക്തര്‍ വിവിധ വസ്തുക്കള്‍ കൊടിമരച്ചുവട്ടില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: