Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

വേണം ഈ സ്മൃതിദലങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2016, 06:11 pm IST
inVaradyam

കാല്‍നൂറ്റാണ്ടിന് മുമ്പാണ് ആദ്യമായി, തികച്ചും യാദൃച്ഛികമായി എന്‍.ഗോവിന്ദന്‍ കുട്ടിയെന്ന സിനിമാ നടനെ കണ്ടത്. എളമക്കരയില്‍ ചെറുവാരണത്ത് വീട്ടില്‍ വച്ച്. ഒരു വാടകവീടന്വേഷിച്ച് എത്തിയത് ആ വീട്ടുമുറ്റത്തായിരുന്നു. അതി നാടകീയമായാണ് സംഭാഷണരംഗത്തേക്ക് അദ്ദേഹം വന്നത്. നല്ല പരിചയം, പ്രത്യേകിച്ച് ആ ചുഴിഞ്ഞു കയറുന്ന തോട്ടത്തിലെ തീക്ഷ്ണത, തുടുത്ത കവിളിലെ കുസൃതിയും സംശയഭാവവും. സംഭാഷണം മുറിഞ്ഞു ശ്രദ്ധ ആ പുതിയ കഥാപാത്രങ്ങളിലേക്കായി.

എന്താണ് തുറിച്ചുനോക്കുന്നതെന്ന ചോദ്യം. ശബ്ദവും വീഴ്‌ത്തിക്കളഞ്ഞു. വിരല്‍ചൂണ്ടി പറയാന്‍ തുടങ്ങുംമുമ്പേ കഥാപാത്രം സംഭാഷണം പൂര്‍ത്തിയാക്കി, അതെ ഗോവിന്ദന്‍ കുട്ടി തന്നെ. പിന്നെ വാടകവീടല്ലാതായി, വിഷയം. കുറച്ചുനേരം വര്‍ത്തമാനം. എന്റെ കൂടെയുള്ളവര്‍ എന്തൊക്കെയോ ചോദിച്ചു അവര്‍ തമ്മില്‍ സംസാരിച്ചു. പക്ഷെ എന്റെ കണ്‍മുന്നില്‍ കസാരയിലിരിക്കുന്ന ഗോവിന്ദന്‍കുട്ടി എന്ന നടന്‍ കഥാപാത്രങ്ങളായി വേഷം മാറിക്കൊണ്ടേയിരുന്നു. വടക്കന്‍ പാട്ട് സിനിമകളില്‍, ലങ്കാദഹനത്തില്‍ ശരശയ്യയില്‍, ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റില്‍, ക്രോസ് ബല്‍റ്റില്‍, കൊടുങ്ങല്ലൂരമ്മയില്‍, പഞ്ചവന്‍ കാട്ടില്‍… സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയെന്ന അദ്ദേഹം അവസാനം അഭിനയിച്ച സിനിമ ഇറങ്ങിയിരുന്നോ എന്നോര്‍മയില്ല.

യാത്ര പറഞ്ഞിറങ്ങുമ്പോള്‍ കൈകൊടുത്ത് പിരിയുമ്പോള്‍ തുടുത്ത കവിളിലെ മാര്‍ദ്ദവം ആ കൈകള്‍ക്ക് അനുഭവപ്പെട്ടു. അതിലേറെ ഹൃദ്യമായത് ‘കൊടുംക്രൂര’ന്‍ എത്ര നിഷ്‌കളങ്കനായിരുന്നുവെന്ന തിരിച്ചറിവായിരുന്നു.

സമഗ്രമായൊന്നും ആരും ആരെയും അറിയുന്നില്ലല്ലൊ. പക്ഷേ അങ്ങനെ അറിയേണ്ടതാണെന്ന് ചിലരെക്കുറിച്ച് അറിയുന്നതുതന്നെ ആ വ്യക്തിത്വത്തിന്റെ വിശേഷതയാണ്. അന്ന് തോന്നിയിരുന്നു, ഈ നടനെക്കുറിച്ച് കൂടുതലറിയണമെന്ന്. ചില പരിശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. പൂര്‍ത്തിയായില്ല. ഇപ്പോള്‍ ഗോവിന്ദന്‍ കുട്ടിയുടെ മരുമകന്‍ കെ.വേണുഗോപാല്‍, ജി.കെ.റീഡേഴ്‌സ് മീഡിയയുടെ പേരില്‍ പ്രസിദ്ധീകരിച്ച സ്മൃതിദലങ്ങള്‍ ആ മഹാപ്രതിഭയെ സകലമാന രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. കവിയായ, കഥാകാരനായ, പട്ടാളക്കാരനായ, അച്ഛനായ, ഭര്‍ത്താവായ ഗോവിന്ദന്‍ കുട്ടിയെ ഈ പുസ്തകത്തിലൂടെ കാണാം. ഗോവിന്ദന്‍കുട്ടി എഴുതിയ കുറിപ്പുകള്‍, കഥകള്‍, അദ്ദേഹത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന എഴുത്തുകള്‍, അഭിമുഖങ്ങള്‍, അനുഭവങ്ങള്‍, മറ്റുള്ളവര്‍ എഴുതിയ ലേഖനങ്ങള്‍ തുടങ്ങി കിട്ടാവുന്നത് പരമാവധി ചേര്‍ത്തിറക്കിയ ബൃഹദ്ഗ്രന്ഥമാണിത്, 570 പേജില്‍!

ഗോവിന്ദന്‍കുട്ടി മലയാളസിനിമയിലെയും സാഹിത്യത്തിലെയും പ്രമുഖരെ അനുസ്മരിക്കുന്ന കുറിപ്പുകളാണ് ഈ സമാഹാരത്തിലധികം. പക്ഷേ, അത് മലയാള സിനിമാ ചരിത്രമാണ്. അന്നത്തെ കാലവും കാര്യവും കാരണക്കാരുമെല്ലാമെല്ലാം ആ അക്ഷരങ്ങളിലൂടെ രേഖയിലാകുന്നു. ജീവിതാനുഭവത്തിന്റെ തീച്ചൂളയില്‍ വെന്ത് പാകം വന്ന പ്രതിഭയായിരുന്നല്ലൊ വൈക്കം മുഹമ്മദ് ബഷീര്‍. ബഷീറുമായി സമാനജീവിതാവസ്ഥക്കാരനായിരുന്ന കാലത്ത് ഗോവിന്ദന്‍കുട്ടിക്കുണ്ടായ സമ്പര്‍ക്കാനുഭവമുണ്ട് ഈ പുസ്തകത്തില്‍. തികച്ചും വികാരഭരിതം. അനുഭവത്തിന്റെ മൂര്‍ച്ചക്കല്ലില്‍ വീണു മുറിവേറ്റ രണ്ടു ഹൃദയങ്ങളുടെ ദയയും ദീനാനുകമ്പയും കൊണ്ടുള്ള വിഷമപ്പെടലുകള്‍ എത്ര തീവ്രമായാണെന്നോ വായിക്കുമ്പോള്‍ അനുഭവപ്പെടുക. ചലച്ചിത്രത്തില്‍ ക്രൂര കഥാപാത്രങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്ത ഗോവിന്ദന്‍കുട്ടിയുടെ മലയാള സാഹിത്യത്തിലെ സംഭാവന വെള്ളിത്തിരയിലെ വില്ലത്തരങ്ങള്‍ കണ്ട കേരളം വിലയിരുത്തിയിട്ടില്ല എന്നതാണു സത്യം.

തികച്ചും ഒരു ബൃഹദ് സംരംഭമാണ് ഈ പുസ്തകം. മക്കളും മരുമക്കളും അവരുടെ കൊച്ചുമക്കളും സ്വന്തം കാര്യം മാത്രം നോക്കുകയോ പൈതൃകത്തിന്റെയൊ പാരമ്പര്യത്തിന്റെയൊ ചെലവില്‍ വീമ്പടിച്ചും നേട്ടം നോക്കിയും മാത്രം നീങ്ങുന്ന ഈ കാലത്ത്, അമ്മായിയച്ഛന്റെ ശരിച്ചിത്രം അവതരിപ്പിക്കാനുള്ള ഒരു മരുമകന്റെ യജ്ഞമെന്ന നിലയിലും സ്മൃതിദലങ്ങള്‍ക്ക് പ്രസക്തിയേറെയാണ്. ചലച്ചിത്ര മേഖലക്ക് സംരക്ഷിക്കേണ്ട ചരിത്രത്തിന്റെ സമാഹാരമാണിതെന്നു സംശയമില്ല. ഇത്തരം സ്മൃതിദലങ്ങള്‍ പെറുക്കി അടുക്കേണ്ടത് ആവശ്യം തന്നെയാണ്.

സ്മൃതി ദലങ്ങള്‍

ജി.കെ.റീഡേഴ്‌സ് മീഡിയ,

കൊച്ചി-26.

വില: 480.00

9495273791

-കാവാലം ശശികുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.