ചേര്‍ത്തല: സിപിഎം ചേര്‍ത്തല ഏരിയ കമ്മിറ്റി തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങിയ മൂന്നു ലോക്കല്‍ കമ്മിറ്റികള്‍ക്കെതിരെ നടപടിയുണ്ടായെക്കുമെന്ന് സൂചന. നഗരത്തിലെ എക്സറേ, ടൗണ്‍ ഈസ്റ്റ്, പള്ളിപ്പുറത്തെ വടക്ക് ലോക്കല്‍ കമ്മിറ്റി എന്നിവയ്ക്കെതിരെയാണ് യോഗത്തില്‍ വിമര്‍ശനം ഉണ്ടായത്.
പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ഈ മേഖലകളില്‍ തിരഞ്ഞെടുപ്പില്‍ കൂട്ടതോല്‍വിയാണ് നേരിട്ടത്. ഉറപ്പായ നഗരസഭാ ഭരണം നഷ്ടപ്പെടുന്നതിന് കാരണമായത് നഗരത്തിലെ ഇരു കമ്മിറ്റികളിലെ ജാഗ്രതകുറവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചകളുമാണെന്നാണ് വിമര്‍ശനമുയര്‍ന്നത്.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കാലുവാരി തോല്‍പ്പിക്കാനും ശ്രമമുണ്ടായി. ജില്ല കമ്മിറ്റി അംഗം കഷ്ടിച്ച് ജയിച്ച് കയറിയത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലമാണെന്നാണ് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നത്. ജില്ലാ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ മൂന്നു ലോക്കല്‍ കമ്മിറ്റികളും വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ചചെയ്ത് നടപടി സ്വീകരിക്കാനാണ് ധാരണയായിട്ടുള്ളത്. യോഗത്തില്‍ ജില്ലാ കമ്മിറ്റി അംഗം എ.എസ്. സാബു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സജി ചെറിയാന്,സെക്രട്ടറിയേറ്റ് അംഗം കെ.പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം എന്‍.ആര്.ബാബുരാജ്, ഏരിയ സെക്രട്ടറികെ.രാജപ്പന് നായര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: