കാവുംഭാഗം: കാവുംഭാഗം ഭാസ്കര്‍ റാവു സ്മാരക മന്ദിര വാര്‍ഷികാഘോഷങ്ങള്‍ നാളെ സമാപിക്കും. നാളെ വൈകുന്നേരം 6.30 ന് സാംസ്കാരിക സദസ്സ് നടക്കും. കാവുംഭാഗത്തെ പ്രതിഭകളെ ആദരിക്കുന്ന സദസ്സില്‍ ലാഭേച്ഛയില്ലാതെ പരിസര ശുചിത്വത്തിന് പ്രാധാന്യം നല്കി പ്രവര്‍ത്തിച്ചുവരുന്ന നിഷ്കാമ കര്‍മ്മി എ.പി.രവീന്ദ്രനെ ആദരിക്കും. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടന്ന കലാ കായിക മത്സര വിജയികള്‍ക്ക് സമ്മാനവിതരണം തലശ്ശേരി നഗരസഭാ കൗണ്‍സിലര്‍മാരായ അഡ്വ.വി.രത്നാകരന്, എന്‍.പ്രേമലത ടീച്ചര്‍, വി.പ്രവീഷ് തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിക്കും. രാത്രി 7 മണിക്ക് യോഗ പ്രദര്‍ശനം നടക്കും. ഇന്ന് ലോകം മുഴുവന്‍ സാര്‍വ്വത്രികമായി ജീവിതത്തിന്റെ അനുഷ്ഠാനമായി കൊണ്ടുനടക്കുന്ന മഹത്തായ ജീവനകലയായ യോഗ പ്രദര്‍ശനത്തിന് യോഗാചാര്യന് രതീഷ് കുമാര്‍ നേതൃത്വം നല്‍കും. 7.45 ന് കാവുംഭാഗം സുരംഗ കലാപീഠം നൃത്ത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, തുടര്‍ന്ന് ജയന് തിരുമന സംവിധാനം ചെയ്ത് പ്രഗത്ഭ കലാകാരന്മാര് അണിനിരന്ന് ആലുവ രംഗകല അവതരിപ്പിക്കുന്ന അത്ഭുത മാന്ത്രിക നൃത്തനാടകം കാവിലമ്മ എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: