പാര്ത്ഥന് നമ്മുടെ മുമ്പില്‍ ക്ഷണനേരം നില്ക്കുവാനുള്ള കഴിവ്പോലും ഇല്ല. നമ്മുടെ മുന്നില്‍നിന്ന് ഓടിപ്പോയി വേറെ എവിടെയെങ്കിലും നില്ക്കുവാനുള്ള കഴിവേ ഉള്ളൂ എന്നിങ്ങനെ നിന്റെ സാമര്‍ത്ഥ്യത്തെ അവര്‍ പുച്ഛിക്കും. അതിനേക്കാള്‍ വലിയദുഃഖം വേറെ ഉണ്ടോ? (തതോ ദുഃഖതരം നു കിം?) ( ഗീ. 2. 36)
ശ്രേയസ്സ് രണ്ടുവിധം
ശൂരന്മാരായ ക്ഷത്രിയന്മാര്‍ക്ക് രണ്ടുവിധത്തിലാണ് ശ്രേയസ്സ് കിട്ടുക. ശത്രുക്കളെ യുദ്ധം ചെയ്തു വധിച്ച് രാജ്യഭരണം നേടാന്‍ കഴിഞ്ഞാല്‍ ലൗകികമായ ശ്രേയസ്സു കിട്ടും. ശത്രുക്കളോടുള്ള യുദ്ധത്തില്‍ വധിക്കപ്പെട്ടാല്‍ സ്വര്ഗത്തില്ചെന്ന സുഖം അനുഭവിക്കാം. ഏതായാലും യുദ്ധംചെയ്യാന്‍ ഉറച്ച തീരുമാനമെടുത്ത് എഴുന്നേല്ക്കൂ!
‘ഉത്തിഷ്ഠ കൗന്തേയ യുദ്ധായ കൃതനിശ്ചയഃ ജയിച്ചാലും തോറ്റാലും നിനക്ക് ലാഭം തന്നെയാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: