ആലപ്പുഴ: കഴിഞ്ഞ 34 ദിവസത്തിനിടയില്‍ ജില്ലയില്‍ 1328 റെയ്ഡുകള്‍ എക്സൈസ് നടത്തിയതായി അനധികൃത മദ്യത്തിന്റെ ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മറ്റിയില്‍ ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അബ്ദുള്‍ കലാം അറിയിച്ചു. 194 അബ്കാരി കേസുകളും 10 കഞ്ചാവ്-മയക്കുമരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു. 196 പേരെ പ്രതി ചേര്‍ക്കുകയും 176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 90 ലിറ്റര്‍ സ്പിരിറ്റും 28.5 ലിറ്റര്‍ ചാരായവും 219.37 ലിറ്റര്‍ വിദേശമദ്യവും 1552 ലിറ്റര്‍ കോടയും 1.8 കിലോഗ്രാം കഞ്ചാവും 221.35 ലിറ്റര്‍ അരിഷ്ടവും 36.4 ലിറ്റര്‍ ബിയറും 6.3 ലിറ്റര്‍ അനധിക്യതമദ്യവും 68 പാക്കറ്റ് ഹാന്‍സും പിടിച്ചെടുത്തു. മണ്ണഞ്ചേരിയില്‍ രണ്ട് കഞ്ചാവ്-മയക്കുമരുന്ന് കേസെടുത്തു. മൂന്നു പേരെ അറസ്റ്റ് ചെയ്തു. 30 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കാര്‍ത്തികപ്പളളിയില്‍ 90 ലിറ്റര്‍ സ്പിരിറ്റു പിടിച്ചെടുത്തു. നാലുപേര്‍ക്കെതിരെ കേസെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കായംകുളം റേഞ്ചിലെ ഗ്രൂപ്പ് നാലു കളളുഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. കായംകുളം റേഞ്ചിലെ പത്തിയൂരില്‍ നിന്ന് അഞ്ചു ലിറ്റര്‍ അനധിക്യത മദ്യം പിടിച്ചെടുത്തു. ഒരാള്‍ക്കെതിരെ കേസെടുത്തു. 2693 വാഹന പരിശോധനകള്‍ നടത്തി. വ്യാജമദ്യം കടത്തുന്നതിന് ഉപയോഗിച്ച ആറു വാഹനങ്ങള്‍ പിടിച്ചെടുത്തു. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് വിവിധ റേഞ്ചുകളിലായി 75 കേസുകളും കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട ഒരു കേസും രജിസ്റ്റര്‍ ചെയ്തു. 74 കോപ്റ്റ കേസുകള്‍ എടുക്കുകയും 14,800 രൂപ പിഴ ഈടാക്കുകയും ചെയ്തു. ‘ചെത്തി’ തീരമേഖലയില്‍ കഞ്ചാവും, മയക്കുമരുന്നും വിപണനം ചെയ്യുന്നതിനായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പ്രത്യേകം അന്വേഷണം നടത്തുന്നു. മണ്ണഞ്ചേരി സ്കൂളിന്റെ സമീപ പ്രദേശത്ത് സ്കൂള്‍ കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ ബൈക്കുകളില്‍ എത്തിച്ച് വിതരണം ചെയ്യുന്ന സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതായുളള പരാതിയില്‍ പരിശോധന നടത്തി. മാവേലിക്കര, ഹരിപ്പാട്, കായംകുളം ഭാഗങ്ങളില്‍ മെഡിക്കല്‍ സ്റ്റോറ്റുകളില് നിന്നും ആംപ്യൂള്‍ വാങ്ങി വിതരണം ചെയ്യുന്നുണ്ടെന്ന പരാതിയില്‍ അന്വേഷണങ്ങള്‍ നടത്തുന്നു. മിലിട്ടറി സര്‍വ്വീസിലുളളവരും, എക്സ് സര്‍വ്വീസുകാരും ക്വാട്ടാ മറിച്ചു വില്‍ക്കുന്നതിനെതിരെയും ജാഗ്രത പാലിക്കുന്നു. ചേര്‍ത്തല ഭാഗത്ത് നാടോടികള്‍ മയക്കുമരുന്നു ഉപയോഗിക്കുന്നതായും, വില്‍പ്പന നടത്തുന്നതുമായുളള പരാതിയിയുടെ അടിസ്ഥാനത്തില്‍ അവരെ നിരൂക്ഷിക്കുന്നു. ആലപ്പുഴ വിജയപാര്‍ക്ക്, പഴയ ഡിഎംഒ ഓഫീസിന് സമീപമുളള പാലം, റെയില്‍വേ സ്റ്റേഷന്, കളക്ട്രേറ്റിന് തെക്കു ഭാഗം എന്നിവിടങ്ങളില്‍ ലഹരി മരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടത്തി. ട്രെയിന്‍ വഴിയുളളതും, തീരപ്രദേശത്തെയും, ടൂറിസ്റ്റ് മേഖലയിലേയും ലഹരി വസ്തുക്കളുടെ വിപണനത്തിതെരിരെ ഇവിടങ്ങളില്‍ നിരന്തരം റെയിഡുകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ചതിന് ജനുവരിയില്‍ 321 പേരെ അറസ്റ്റ് ചെയ്തതായും 282 കേസെടുത്തതായും പോലീസ് അധികൃതര്‍ പറഞ്ഞു. ഫെബ്രുവരിയില്‍ 138 കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: