ചാരുംമൂട്: നൂറനാട് മേഖലയില്‍ ആരോഗ്യവകുപ്പിന്റെ പ്രതിരോധ നടപടികള്‍ പാളുന്നതിനാല്‍ മഞ്ഞപിത്തം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസവും മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ മരിച്ചു.
പടനിലം നടുവിലെ മുറി ഭാഗങ്ങളിലാണ് മഞ്ഞപിത്തം വ്യാപകമാകുന്നത്. അധികൃതര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസം മഞ്ഞപിത്തം ബാധിച്ച് രണ്ടു മാസമായി ചികിത്സയിലായിന്ന പടനിലം നടുവിലെ മുറി പാല വിളയില്‍ ഓട്ടോ ഡ്രൈവര്‍ സജീവ് ഹമീദ് (31) മരിച്ചിരുന്നു.
വിദഗ്ദമായ ചികിത്സ ലഭിക്കാത്തതിനാല്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കായി എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സജീവ് മരിച്ചത്. നടുവിലെ മുറിയില്‍ അഞ്ച് കുടുംബങ്ങളിലായി ആറ് പേര്‍ക്ക് മഞ്ഞപിത്തം പിടിപെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരു കുടുംബത്തിലെ അച്ഛനും മകള്‍ക്കും ഈ പ്രദേശത്തെ തന്നെ മറ്റൊരു കുടുംബത്തിലെ നാലരവയസ് പ്രായമുള്ള കൊച്ചു കുട്ടിക്കു മുള്പ്പെടെയുള്ളവര്ക്കാണ് മഞ്ഞപിത്തം ബാധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: