ഭഗവതിയുടെ പ്രതീകമായി നിലകൊള്ളുന്ന കോമരങ്ങള്‍ ഭക്തരെ അനുഗ്രഹിച്ചുകൊണ്ട് ക്ഷേത്രങ്ങളില്‍ തന്നെ കാണും. തങ്ങളുടെ സങ്കടങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്ന ഇവര്‍ നല്കുന്ന ഭസ്മവും മഞ്ഞള്‍പ്പൊടിയും പ്രസാദമായി ഭക്തര്‍ സ്വീകരിയ്ക്കുന്നു. കാണപ്പെടുന്ന ദേവിയെ ഭക്ത്യാദരപൂര്‍വ്വമാണ് എല്ലാവരും കാണുന്നത്.
വെളിച്ചപ്പാടുമാരെന്നും ഇവരെ വിളിച്ചുവരുന്നുണ്ട്. ഉത്സവസമയത്തും നിറമാലയ്ക്കും മേളത്തിനൊപ്പം നൃത്തംവയ്ക്കുന്നത് പതിവു കാഴ്ചയാണ്. ബാധോപദ്രവങ്ങളില്നിന്നും മോചിപ്പിക്കുന്നതിന് വിശ്വാസപൂര്‍വ്വം കോമരങ്ങളെ സമീപിക്കുന്നവരും ധാരാളമാണ്. ഭദ്രകാളീക്ഷേത്രങ്ങളിലാണ് വെളിച്ചപ്പാടുമാര്‍ നിര്‍ബന്ധമായുള്ളത്.
വാളും ചിലമ്പുമായി ചുവന്ന പട്ടുടുത്ത് മുടിനീട്ടിവളര്‍ത്തി നടക്കുന്ന ദേവീദാസന്മാരെ ആരും പരീക്ഷിക്കാന്‍ മുതിരാറില്ല. ദേവിയുടെ പ്രധാന വഴിപാടായ പറയെടുപ്പിന് ദേശംമുഴുവന്‍ വാദ്യമേളങ്ങളോടെ ഇവര്‍ യാത്രചെയ്യുന്നതും മകരം, കുംഭം തുടങ്ങിയ മാസങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: