കൊച്ചി: ബിജെപിയുടെ പ്രതിഷേധം ഭയന്ന് മന്ത്രി കെ.ബാബു ഉദ്ഘാടന ചടങ്ങിന് എത്തിയില്ല. മുനമ്പം ഫിഷറീസ് ഹാര്‍ബ്ബറില്‍ സ്ഥാപിച്ച ഡീസല്‍ പമ്പിന്റെ ഉദ്ഘാടനത്തില്‍ നിന്നാണ് മന്ത്രി ബാബു പ്രതിഷേധം ഭയന്ന് വിട്ട് നിന്നത്. ഇന്നലെ വൈകിട്ട് 6 നായിരുന്നു ഉദ്ഘാടന ചടങ്ങ്. മന്ത്രി ബാബുവായിരുന്നു ഉദ്ഘാടകന്‍. എന്നാല്‍ ബാബുവിനെതിരെ പ്രതിഷേധിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. ബാബു ഉദ്ഘാടനത്തിന് എത്താത്തതിനെ തുടര്‍ന്ന് മത്സ്യഫെഡ് ചെയര്മാന് വി.ദിനകരന് ഡീസല്‍ പമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: