മാഴ്‌സെലെ: ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗോയിസിന് കരിയറിലെ ആദ്യ എടിപി കിരീടം. മാഴ്‌സലെ എടിപി ഫൈനലില്‍ നാലാം സീഡ് മാരിന്‍ സിലിക്കിനെ അട്ടിമറിച്ചാണ് കിര്‍ഗോയിസ് ആദ്യ കിരീടം നേടിയത്. വാശിയേറി പോരാട്ടത്തില്‍ 6-2, 7-6 (7-3) എന്ന സ്‌കോറിനാണ് 20കാരനായ കിര്‍ഗോയിസ് വിജയം സ്വന്തമാക്കിയത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ റിച്ചാര്‍ഡ് ഗാസ്‌ക്കറ്റിനെയും സെമിയില്‍ തോമസ് ബെര്‍ഡിച്ചിനെയും കീഴടക്കിയായിരുന്നു കിര്‍ഗോയിസ് ഫൈനലിലെത്തിയത്. ഫൈനലിലും മികച്ച പ്രകടനം പുറത്തെടുത്ത കിര്‍ഗോയിസ് 17 എയ്‌സുകളാണ് മത്സരത്തില്‍ പായിച്ചത്.
















