കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഹോക്കി പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍. ഇരുടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി. കളിയുടെ മൂന്നാം മിനിറ്റില്‍ സുന്ദരമായ ഫീല്‍ഡ് ഗോളിലൂടെ മാരിസന്‍ മറൈസ് ദക്ഷിണാഫ്രിക്കയെ മുന്നിലെത്തിച്ചു. 24-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഗുര്‍ജിത് കൗര്‍ ഇന്ത്യക്ക് സമനില നേടിക്കൊടുത്തു. രണ്ട് മിനിറ്റിനുശേഷം മറ്റൊരു പെനാല്‍റ്റി കോര്‍ണറിലൂടെ ദീപ് ഗ്രേസ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാല്‍ 34-ാം മിനിറ്റില്‍ ഡിര്‍കി ചേംബര്‍ലെയ്ന്‍ ദക്ഷിണാഫ്രിക്കയുടെ സമനില ഗോള്‍ കണ്ടെത്തി. തുടര്‍ന്ന് ഇരുടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ കഴിയാതിരുന്നതോടെ കളി സമനിലയില്‍ കലാശിച്ചു. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.
















