ആലപ്പുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ആലപ്പുഴ, കൊല്ല ജില്ലകളിലെ ശാഖകളില്‍ നിന്നും വായ്പയെടുത്തവരില്‍ കുടിശികയുള്ളവര്‍ക്ക് പരമാവധി ഇളവുകളോടെ വായ്പ തിരിച്ചടക്കുന്നതിനായുള്ള മെഗാഅദാലത്ത് 13 കേന്ദ്രങ്ങളില്‍ 24നു നടക്കും. ആലപ്പുഴ ജില്ലയില്‍ കുട്ടനാട് വികസനസമിതിഹാള്, ചേര്‍ത്തല ബ്രാഹ്മണസമൂഹമഠം ഹാള്‍, ആലപ്പുഴ നഗരചത്വരം എന്നിവിടങ്ങളിലും മാവേലിക്കര മേഖലയില്‍ ചാരുമൂട് മജസ്റ്റിക് ഓഡിറ്റോറിയം, ചെങ്ങന്നൂര്‍ എസ്ബിടി ശാഖ, ഹരിപ്പാട് ഹോട്ടല്‍ മുരളി, മാവേലിക്കര വൈഎംസിഎ എന്നിവിടങ്ങളിലും കേന്ദ്രങ്ങളുണ്ടായിരിക്കും. വിശദവിവരങ്ങള്‍ വായ്പയെടുത്ത ശാഖയില്‍ നിന്നോ 9747017001, 9447865181 എന്നീ നമ്പറുകളില്‍ നിന്നോ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: