തുറവൂര്‍: ദേശീയപാതയോരവും മീഡിയനും കൈയടക്കി വീണ്ടും ഫഌക്സ് ബോര്‍ഡ് പ്രളയം.
രഷ്ട്രീയകക്ഷികളുടെ യാത്രകളുടേയും ജാഥകളുടേയും ബോര്‍ഡുകള്‍ക്കു പുറമേ ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, സപ്താഹയജ്ഞങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക സംഘടനകള്‍ എന്നിവയുടെ സമ്മേളനങ്ങള്‍ വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ തുടങ്ങിയവയെല്ലാം ദേശീയപാത മീഡിയനിലും പാതോയോരങ്ങളിലുമാണ് സ്ഥാപിക്കുന്നത്. ഒറ്റപ്പുന്ന മുതല്‍ അരൂര്‍ പള്ളി വരെയുള്ള മീഡിയനും ഇരുവശങ്ങളും ഫഌക്സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
പ്രധാന കേന്ദ്രങ്ങളായ തങ്കിക്കവല ,വയലാര്‍ കവല, പത്മാക്ഷികവല, തുറവൂര്‍, കുത്തിയതോട്, കോടംതുരുത്ത്, എരമല്ലൂര്‍, ചന്തിരൂര്‍, അരൂര്‍ എന്നിവിടങ്ങളിലെല്ലാം ഫഌക്സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫഌക്സുകള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടി ചില സംഘടനകള്‍ രംഗത്തു വന്നതിനെത്തുടര്‍ന്ന് ഫഌക്സിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഏതാനുംനാളുകള്ക്കുളളില്ത്തന്നെ പാതയോരങ്ങള്‍ ഫഌക്സ് ബോര്‍ഡുകളാല്‍ നിറഞ്ഞു. പല സ്ഥലങ്ങളിലും പ്രധാന കവലകളില്‍ വച്ചിരിക്കുന്ന ബോര്‍ഡുകള്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുകയും ശ്രദ്ധ തിരിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഏതാനും നാള് മുമ്പ് ദേശീയപാത മീഡിയനിലും പാതയോരങ്ങളിലും സ്ഥാപിച്ചിരുന്ന ഫഌക്സുകളും പ്രചരണ ബോര്‍ഡുകളും നീക്കം ചെയ്തെങ്കിലും അവയെല്ലാം ഇരട്ടിയായി തിരിച്ചെത്തിയിരിക്കയയാണ്.
ഉള്‍നാടന്‍ മേഖലകളില്‍ നിന്നുള്ള ആഘോഷങ്ങളുടെ ബോര്‍ഡുകള്‍ പോലും ദേശീയപാത മീഡിയനിലും വശങ്ങളിലുമാണ് സ്ഥാപിക്കുന്നത്.
ഇത്തരം പരസ്യബോര്‍ഡുകള്‍ ഇടറോഡുകളില്‍ നിന്ന് ദേശീയപാതയിലേക്ക് വരുന്ന വാഹനങ്ങളെയാണ് ഏറെ അപകടങ്ങളില്പ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: